city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്തടുക്ക - സുള്ള്യ റോഡ് 18 ന് നാടിന് സമര്‍പ്പിക്കും

ബന്തടുക്ക: (www.kasargodvartha.com 10.04.2016) സുള്ള്യ - ബന്തടുക്ക സംസ്ഥാനാന്തര പാതയുടെ വികസനം പൂര്‍ത്തിയായി. മൂന്ന് കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാതവികസനം പൂര്‍ത്തിയായതോടെ കേരളത്തില്‍നിന്ന് സുള്ള്യയിലേയ്ക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡായി മാറി. പാത 18 ന് നാടിന്ന് സമര്‍പിക്കും.

കേരള അതിര്‍ത്തിയായ കണ്ണാടിത്തോട്ടില്‍നിന്ന് കര്‍ണാടകത്തിലെ ആലട്ടി പഞ്ചായത്തിലെ കോള്‍ച്ചാര്‍ വരെയുള്ള 1800 മീറ്റര്‍ ദൂരത്തിലുള്ള പാതയാണ് ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. പുത്തൂരിലെ ഹരീഷ് പൂജാരിയാണ് കരാറുകാരന്‍. മൂന്ന് മാസം കൊണ്ടാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇനി ആലട്ടിയിലെ പാലം പുതുക്കി പണിയേണ്ടതുണ്ട്. ഇതിനായി കര്‍ണാടക സര്‍ക്കാര്‍ 90 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നിലവില്‍ 2.5 മീറ്റര്‍ മാത്രമാണ് പാലത്തിന് വീതിയുള്ളത്.

സുള്ള്യ ബന്തടുക്ക പാത വികസിച്ചതോടെ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളുടെ യാത്രാദുരിതത്തിനാണ് പരിഹാരമായത്. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസത്തിനും കച്ചവട ആവശ്യത്തിനും സുള്ള്യ ബംഗളൂരു പോകുന്നവര്‍ക്ക് ഈ പാത ഏറെ ഗുണമാകും. ശബരിമലയുള്‍പെടെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന കര്‍ണാടകയിലെ ഭക്തര്‍ക്ക് ഈ പാത ഏറെ സഹായകമാകും. ഇനി അന്തര്‍സംസ്ഥാന ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതുണ്ട്.

ഇപ്പോള്‍ കേരള അതിര്‍ത്തിയായ കണ്ണാടിത്തോട്ടില്‍നിന്ന് സുള്ള്യയിലെത്തിച്ചേരണമെങ്കില്‍ പതിനഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. 7.75 മീറ്ററാണ് റോഡിന്റെ വീതി. കര്‍ണാടക സര്‍ക്കാരാണ് റോഡ് നിര്‍മാണത്തില്‍ മുന്‍കൈയെടുത്തത്. റോഡ് വികസനത്തിന് കര്‍ണാടക വനംവകുപ്പ് എതിരായിരുന്നു. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് പാതവികസനമുണ്ടായാല്‍ കര്‍ണാടകത്തിന്റെ വനസമ്പത്ത് കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടുവരും എന്നായിരുന്നു അവരുടെ വാദം. ഇക്കാര്യത്തില്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പും വനംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പാതവികസനത്തിന് 1.35 ഹെക്ടര്‍ സ്ഥലം വിട്ടുനല്കാന്‍ കര്‍ണാടകം തയ്യാറായി.

ഇതനുസരിച്ച് 104 മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വന്നു. വനംവകുപ്പ് വിട്ടുനല്‍കുന്ന ഭൂമിക്ക് പകരമായി അമരപഡ്‌നൂര്‍ ഗ്രാമത്തില്‍ 3.30 ഹെക്ടര്‍ ഭൂമി റവന്യു വകുപ്പ് വനം വകുപ്പിന് കൈമാറിയിട്ടുണ്ട. അവിടെ മരം നട്ടുപിടിപ്പിക്കാനാണ് പദ്ധതി.

ബന്തടുക്ക - സുള്ള്യ റോഡ് 18 ന് നാടിന് സമര്‍പ്പിക്കും

Keywords : Bandaduka, Road, Road Tarring, Sullia, Development, Natives.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia