city-gold-ad-for-blogger

ബന്തടുക്ക വിശ്വനാഥ ഗൗഡ വധം: സാക്ഷികളില്‍ നിന്ന് രഹ്യമൊഴിയെടുത്തു

ബന്തടുക്ക വിശ്വനാഥ ഗൗഡ വധം: സാക്ഷികളില്‍ നിന്ന് രഹ്യമൊഴിയെടുത്തു
Vishwanath Gowda 
കാഞ്ഞങ്ങാട്: രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച ബന്തടുക്ക വിശ്വനാഥ ഗൗഡ വധക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കൊലക്കേസിലെ ആറ് സാക്ഷികളില്‍   നിന്ന് ക്രൈംബ്രാഞ്ച് അപേക്ഷയെ തുടര്‍ന്ന് കോടതി രഹസ്യമൊഴിയെടുത്തു. കാസര്‍കോട് സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്്‌ത്രേറ്റ് (രണ്ട്) കോടതിയാണ് വ്യാഴാഴ്ച വൈകിട്ട് രഹസ്യമൊഴിയെടുത്തത്.

കേസിലെ സാക്ഷിയും ബന്തടുക്കയിലെ കോണ്‍ഗ്രസ് നേതാവുമായ പൂഴനാട് ഗോപാലകൃഷ്ണന്‍, മാധവന്‍ നായര്‍, ശങ്കരമ്പാടിയിലെ ജെയിംസ് എന്ന എം.ജെ. രാജേഷ്, എം.ജെ ജോര്‍ജ്ജ്, കരിവേടകത്തെ കെ. ചന്ദ്രന്‍, എച്ച്. നാരായണന്‍ എന്നിവരില്‍ നി്ന്നാണ് രഹസ്യമൊഴിയെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിശ്വനാഥ ഗൗഡ 2002 മാര്‍ച്ച് ഒമ്പതിനാണ് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചത്. കൊല നടന്ന ഉടന്‍ ബേഡകം മേഖലയിലെ സജീവ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നിവെങ്കിലും ഇവര്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് തെളിഞ്ഞതിനാല്‍ വിട്ടയക്കപ്പെട്ടു. ഇപ്പോള്‍ സാക്ഷികളില്‍ നിന്ന് രഹസ്യമൊഴിയെടുത്തതോടെ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തുന്ന അന്വേഷണം പുതിയ വഴിത്തിരിവിലെത്തും.

Keywords:  kasaragod, Bandaduka, Murder-case, court, Vishwanath Gowda

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia