city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നേന്ത്രക്കായയ്ക്ക് ന്യായവില നല്‍കുന്നില്ലെന്ന് പരാതി; സ്വാശ്രയ കര്‍ഷക സമിതിക്കെതിരെ നാട്ടുകാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/06/2017) മടിക്കൈയില്‍ സ്വാശ്രയ കര്‍ഷക സമിതിക്കെതിരെ കര്‍ഷകരുടെ പരാതിപ്രളയം. ഇവിടത്തെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് കര്‍ഷക സമിതി ന്യായവില നല്‍കുന്നില്ലെന്നാണ് പരാതി. കാര്‍ഷിക ഗ്രാമമായ മടിക്കൈയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി സംഭരിക്കാന്‍ രൂപീകരിച്ച സംഘമാണ് കര്‍ഷകരെ ചൂഷണം ചെയ്യുന്നതെന്നാണ് ആരോപണം.

പ്രധാനമായും നേന്ത്രക്കായകളാണ് ഈ സംഘം ശേഖരിക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാന്‍ സംഘം തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം 40 മുതല്‍ 50 രൂപ വരെ കര്‍ഷകര്‍ക്ക് വില നല്‍കിയിരുന്നുവെങ്കിലും ഇത്തവണ 35 മുതല്‍ 37 രൂപ വരെ മാത്രമാണ് ഇതുവരെയായി നല്‍കിയത്. അതേസമയം പുറമേനിന്നുള്ള കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം വരെ നേരിട്ടെത്തി 39 രൂപ മുതല്‍ 40 രൂപ വരെ നല്‍കി നേന്ത്രക്കായ ശേഖരിച്ചിരുന്നു. സ്വാശ്രയസംഘം ശേഖരിക്കുന്ന നേന്ത്രക്കുലകള്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇവര്‍ വന്‍ വിലയ്ക്ക് കോഴിക്കോട്, ബോംബെ തുടങ്ങിയ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നു.

നേന്ത്രക്കായയ്ക്ക് ന്യായവില നല്‍കുന്നില്ലെന്ന് പരാതി; സ്വാശ്രയ കര്‍ഷക സമിതിക്കെതിരെ നാട്ടുകാര്‍

പുറം മേഖലകളില്‍ കാഞ്ഞങ്ങാടന്‍ നേന്ത്രക്കായ എന്നറിയപ്പെടുന്ന മടിക്കൈയിലെ നേന്ത്രക്കായകള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. അതുകൊണ്ടുതന്നെ വന്‍കിട കമ്പനികള്‍ മോഹവിലക്ക് ഈ കായ വാങ്ങാന്‍ മത്സരിക്കുന്നുണ്ട്. പ്രധാനമായും ചിപ്‌സ് ഉണ്ടാക്കാനാണ് നേന്ത്രക്കായ ഉപയോഗിക്കുന്നത്. ഒരു കിലോ ചിപ്‌സിന് 300 രൂപ വരെയാണ് വില. ഓണം - റമദാന്‍ പോലുള്ള ആഘോഷ വേളകളില്‍ വില വന്‍തോതില്‍ കുതിച്ചുയരുകയും ചെയ്യും. ഇതിന്റെ തോല് മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് കായ മറിച്ച് വില്‍ക്കുന്നതിലൂടെ സ്വാശ്രയ കര്‍ഷക സമിതിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. വന്‍കിട കമ്പനികളുമായി നേരിട്ട് കച്ചവടമുറപ്പിച്ചാല്‍ നല്ല വില ലഭിക്കുമെങ്കിലും വന്‍തുക കമ്മീഷന്‍ ലക്ഷ്യമിട്ടാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേന്ത്രക്കായ വില്‍ക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സ്വാശ്രയ സംഘവും വന്‍കിട കമ്പനികളും നേരിട്ട് കച്ചവടക്കരാര്‍ ഉറപ്പിച്ചാല്‍ സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭം ഉള്‍പെടെ വന്‍ തുക സൊസൈറ്റിക്ക് തന്നെ ലഭിക്കുകയും അതിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാനും കഴിയും. എന്നിട്ടുപോലും സ്വാശ്രയ കര്‍ഷക സമിതി വന്‍കിട കമ്പനികളുമായി നേരിട്ട് കച്ചവടം ഉറപ്പിക്കാത്തത് സംശയത്തിന് കാരണമായി. ദിവസേന സീസണ്‍ സമയങ്ങളില്‍ ടണ്‍ കണക്കിന് നേന്ത്രക്കായകളാണ് മടിക്കൈയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും കയറ്റി അയക്കുന്നത്. കിലോവിന് രണ്ട് രൂപ വെച്ച് കമ്മീഷന്‍ കിട്ടിയാല്‍ തന്നെ പ്രതിദിനം പതിനായിരങ്ങള്‍ കൈമറിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ വന്‍കിട കമ്പനികളുമായി നേരിട്ട് കയറ്റുമതി കരാര്‍ ഉണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വമെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Farmer, Kasaragod, Madikai, Banana, Price, Complaint.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia