city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പക്ഷിപ്പനി: കോഴി ഇറക്കുമതി നിരോധനം ഭാഗികമായി പന്‍വലിച്ചു

പക്ഷിപ്പനി: കോഴി ഇറക്കുമതി നിരോധനം ഭാഗികമായി പന്‍വലിച്ചു
കാസര്‍കോട്: പക്ഷിപ്പനിമൂലം കര്‍ണാടകയില്‍ നിന്നും കോഴികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം ഭാഗിമായി പിന്‍വലിച്ചു. നിലവിലെ സ്ഥിതി പരിശോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആണ് ഉത്തരവിറക്കിയത്.

കര്‍ണാടകയില്‍ ഏത് ജില്ലയില്‍ നിന്നാണോ കോഴികളെ കയറ്റുമതി ചെയ്ത് അയക്കുന്നത് ആ ജില്ലയിലെ വെറ്ററിനറി ഓഫീസര്‍,  കോഴികള്‍ പക്ഷിപ്പനി ബാധിതമുക്ത പ്രദേശത്തു നി­ന്നാ­ണെ­ന്നു­ള്ള സര്‍­ട്ടി­ഫി­ക്ക­റ്റി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ മാ­ത്രമേ കോഴികളെ കേരളത്തിലേക്ക് കയറ്റിവിടാന്‍ പാടുള്ളൂ.

എന്നാല്‍ കോഴിവളത്തിന് നിരോധനം ബാധകമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നും കോഴി, മുട്ട തുടങ്ങിയവ സാക്ഷ്യപത്രത്തോടു കൂടി മാത്രം ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരേണ്ടതാണ് എന്നും അല്ലാതെയുണ്ടാകുന്ന നഷ്ടത്തിന് അവരവര്‍ തന്നെയായിരിക്കും പൂര്‍ണ ഉത്തരവാദിയെന്നും ഡയറക്ടര്‍ അറിയിച്ചു.

Keywords: Chicken, Fever, Karnataka, Kasaragod, Kerala, Malayalam news, Ban on chicken partially removed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia