city-gold-ad-for-blogger

വേനല്‍തുമ്പികള്‍ക്ക് വരവേല്‍പ്പ്

വേനല്‍തുമ്പികള്‍ക്ക് വരവേല്‍പ്പ്
നീലേശ്വരം: ബാലസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനല്‍തുമ്പി കലാജാഥകള്‍ക്ക് ബാലോത്സവ വേദികളില്‍ ആവേശകരമായ സ്വീകരണം. തുമ്പികളെ വരവേല്‍ക്കാനും കലാപരിപാടികള്‍ കാണാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളുമുള്‍പ്പെടെ നിരവധിയാളുകളാണ് സ്വീകരണ വേദികളിലെത്തുന്നത്.

വ്യാഴാഴ്ച മധ്യമേഖലാ ജാഥ അത്തിക്കോത്ത്, മധുരക്കാട്ട് എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം പുല്ലൂര്‍ എടമുണ്ടയില്‍ സമാപിച്ചു. അത്തിക്കോത്ത് ഗോപി അടമ്പില്‍ സ്വാഗതം പറഞ്ഞു. കെ വി രാഘവന്‍ ഉപഹാരം നല്‍കി. വേലാശ്വരം ജിയുപി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന സ്വീകരണത്തില്‍ ടി പി രാജേഷ് സ്വാഗതം പറഞ്ഞു. കെ സുകുമാരന്‍ ഉപഹാരം നല്‍കി. എടമുണ്ടയില്‍ ഷാജി എടമുണ്ട സ്വാഗതം പറഞ്ഞു. ടി വി കരിയന്‍, വി നാരായണന്‍, സി വിജയന്‍ എന്നിവര്‍ ഉപഹാരം നല്‍കി.

വടക്കന്‍ മേഖലാജാഥ ചേരിപ്പാടി, പേര്യ, വളവ് എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.
തെക്കന്‍ മേഖലാജാഥ കൊയങ്കര, പടിഞ്ഞാറെക്കര, കണ്ണംകൈ എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. കൊയങ്കരയില്‍ അനുമോദ്, എം രാമചന്ദന്‍, യദു, സരയു എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറെക്കരയില്‍ രമേശന്‍, ദാമോദരന്‍, വിനയചന്ദ്രന്‍, ശശിധരന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണംകൈയില്‍ കെ പി നാരായണന്‍, നന്ദകുമാര്‍, എം വി ചന്ദ്രന്‍, ഭരതന്‍ പിലിഗക്കാട്, സുഭാഷ് അറുകര എന്നിവര്‍ സംസാരിച്ചു.

Keywords: Balasangam, Venalthumbi, Nileshwaram, Kasaragod


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia