city-gold-ad-for-blogger

ബൈത്തുര്‍ റഹ് മ സമര്‍പ്പണം ബുധനാഴ്ച

ഉദുമ: (www.kasargodvartha.com 24.04.2017) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാമധേയത്തില്‍ മീത്തല്‍ മാങ്ങാട്ട് നിര്‍മിച്ച ബൈത്തുര്‍ റഹ് മയുടെ താക്കോല്‍ദാനവും സ്ഥലം കൈമാറലും ബുധനാഴ്ച്ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ അന്‍സാരി തില്ലങ്കരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മലപ്പുറം ഗ്രീന്‍ വേവ്‌സ് അവതരിപ്പിക്കുന്ന രാഷ്ട്രീയ ഹാസ്യ കഥാപ്രസംഗവും നടക്കും. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ശാഖാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തും.

ബൈത്തുര്‍ റഹ് മ സമര്‍പ്പണം ബുധനാഴ്ച

15 വര്‍ഷം മുമ്പ് മീത്തല്‍ മാങ്ങാട് പ്രദേശത്ത് ഒരുപറ്റം യുവാക്കള്‍ രൂപീകരിച്ച ഗീന്‍സ്റ്റാര്‍ ക്ലബ് നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാസഹായം, വിധവാ സഹായം, ഭവന നിര്‍മാണ സഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവയും കലാകായിക രംഗങ്ങളില്‍ ആവശ്യമായ സഹായങ്ങളും ചെയ്ത്വരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, അബ്ദുര്‍ റഹ് മാന്‍ ഹാജി, ഷരീഫ് യു എം, റഫീഖ് മാങ്ങാട്, ഷാഫി ഖത്തര്‍, സത്താര്‍ പ്രസിഡന്റ് മീത്തല്‍ മാങ്ങാട്, മുജീബ് ബേക്കല്‍, റഷീദ് കട്ടക്കഴി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, Kasaragod, Uduma, Mangad, Club, News, Panakkad, Muslim League, President, Secretary.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia