ബേക്കലില്‍ ബൈത്തു റഹ് മകളുടെ താക്കോല്‍ ദാനം 11ന് പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും
Oct 8, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/10/2016) ബേക്കല്‍ ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ബൈത്തു റഹ് മ പദ്ധതിയുടെ ഭാഗമായി ബേക്കലില്‍ വീടില്ലാത്ത ആറു കുടുംബങ്ങള്‍ക്ക് ഖത്തറിലെ വാണിജ്യ പ്രമുഖന്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം 11ന് നടക്കും. 11ന് വൈകീട്ട് 3.30ന് ബേക്കല്‍ ജംഗ്ഷനിലെ പാണക്കാട് ശിഹാബ് തങ്ങള്‍ നഗറില്‍ മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി താക്കോല്‍ ദാനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബേക്കല്‍ സ്‌റ്റേഡിയത്തിന് പടിഞ്ഞാറ് വശത്ത് കടപ്പുറത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിന്റെ സമീപത്താണ് ഈ ബൈത്തുറഹ് മകള്‍ നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ സംസ്ഥാന ജില്ലാ നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ് മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ ജി സി ബഷീര്‍, എം എല്‍ എമാരായ കെ എം ഷാജി, പാറക്കല്‍ അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, ചന്ദ്രിക ഡയറക്ടര്‍മാരായ ഡോ. പി എ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ ബി ശാഫി, ടി ഡി കബീര്‍, തൊട്ടി സാലിഹ് ഹാജി, ഹനീഫ കുന്നില്‍, ഹാരിസ് തൊട്ടി, കെ എ അബ്ദുല്ല ഹാജി, പി എ അബൂബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിക്കും.
സംഘാടക സമിതി കണ്‍വീനര്‍ കെ ഇ എ ബക്കര്‍ സ്വാഗതവും കണ്‍വീനര്‍ ഹീന മുഹമ്മദ് കുഞ്ഞി നന്ദിയും പറയും. ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ബൈത്തുറഹ് മ കുറ്റിയടിക്കല്‍ കര്‍മവും ഖത്തര്‍ ഉദുമ കെ എം സി സി മണ്ഡലം കമ്മിറ്റി ചെമ്പരിക്കയില്‍ പൂര്‍ത്തീകരിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ ദാനവും പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബൈത്തു റഹ് മ പദ്ധതി ചെയര്‍മാന്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി, ജനറല്‍ കണ്‍വീനര്‍ കെ ഇ എ ബക്കര്‍, പള്ളിക്കര മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, ഹീന മുഹമ്മദ് കുഞ്ഞി, ടി എം അബ്ദുല്‍ സലാം മാസ്റ്റര്‍, ബഷീര്‍ ബാപ്പു ഹാജി, ഹംസ ഷെയ്ഖ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kanhangad, Kasaragod, P.K.Kunhalikutty, Bekal, Press meet, Key Handover, Pallikkara Panchayath, Baithu Rahma.