city-gold-ad-for-blogger

ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിന് പാചക വാതക അടുപ്പ് നല്‍കി

നെല്ലിക്കുന്ന്: (www.kasargodvartha.com 17/01/2017) ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത്, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനു വേണ്ടി നല്‍കുന്ന പാചക വാതക അടുപ്പ് ജമാഅത്ത് പ്രസിഡണ്ട് മഹ് മൂദ് കെ എം സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ഖമറൂദ്ദീന്‍ തായലിന് കൈമാറി.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി എ കെ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ഖമറൂദ്ദിന്‍ തായല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ ഖാദര്‍ ബല്‍ക്കാട്, അബ്ദുര്‍ റഹ് മാന്‍, കൗണ്‍സിലര്‍ ഹാജിറ മുഹമ്മദ് കുഞ്ഞി, പി ടി എ അംഗങ്ങളായ സുബൈര്‍ പടുപ്പില്‍, ഇബ്രാഹിം ബെന്‍സര്‍, സ്‌കൂള്‍ അധ്യാപകരായ വിനോദ് കുമാര്‍, വേണു ഗോപാലന്‍, അബ്ദുല്‍ ബഷീര്‍ വി പി, മുര്‍ഷിദ, സുഭദ്ര, വി. രമണി, പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബു തോമസ് നന്ദി പറഞ്ഞു.
ബഹ്‌റൈന്‍ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിന് പാചക വാതക അടുപ്പ് നല്‍കി

Keywords:  Kasaragod, Kerala, Nellikunnu, school, Bahrain Nellikkunnu Muslim jamaath donates Gas stow for School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia