ബഹ്റൈനിലെ ഒരുകോടി രൂപ തട്ടിപ്പ്; കൂട്ടുപ്രതികളിലൊരാള്‍ ആലംപാടി സ്വദേശി
Sep 10, 2013, 10:00 IST
കാസര്‍കോട്: ബഹ്റൈനില്‍ മലപ്പുറം സ്വദേശിയുടെ അക്കൗണ്ടന്റിനെ കണ്ണില്‍ മുളക്പൊടിയെറിഞ്ഞ് ഒരുകോടി രൂപ (60,000 ദിനാര്‍) തട്ടിയെടുത്ത കേസില്‍ കൂട്ടുപ്രതികളിലൊരാള്‍ ആലംപാടി സ്വദേശിയാണെന്ന് വ്യക്തമായി. മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിയാണ്. ഇരുവരും ഇപ്പോഴും ബഹ്റൈനിലാണെന്നും ഇവരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് നായര്‍ പറഞ്ഞു.
തിങ്കളാഴ്ച അറസ്റ്റിലായ മുഖ്യപ്രതി അണങ്കൂര്‍ ടിപ്പു നഗറിലെ എ. ഫസലു (27) വിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ബഹ്റൈനിലെ മനാമയില്‍ മലപ്പുറം കാളിക്കടവ് സ്വദേശി അലവിക്കുട്ടിയുടെ മകന് അബ്ദുല്‍ ഗഫൂറിന്റെ (42) മനാമയിലുള്ള പച്ചക്കറി കടയിലെ അക്കൗണ്ടന്റ് മലപ്പുറത്തെ സഗീറിനെ(27) അക്രമിച്ച് പണം തട്ടിയത്.
Keywords : Kasaragod, Cash, Alampady, Accuse, Police, Bahrain, Case, Kerala, Fasalu, DYSP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.