city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ നിന്നും 20,000 രൂപയുടെ മൊബൈല്‍ ഫോണുകളും ആക്‌സസറീസുകളും കവര്‍ന്നു; മോഷ്ടാവ് സി സി ടി വിയില്‍ കുടുങ്ങി

കാസര്‍കോട്: (www.kasargodvartha.com 03/08/2016) പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും ആക്‌സസറീസും കവര്‍ന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നഗരത്തില്‍ മൊബൈല്‍ വ്യാപാരം നടത്തുന്ന ബദിയഡുക്ക കങ്കനാറിലെ അബ്ബാസിന്റെ സ്‌കൂട്ടറില്‍ നിന്നാണ് സാധനങ്ങള്‍ കവര്‍ന്നത്.

കാലിന് മുടന്തുള്ള മധ്യവയസ്‌കനായ ഒരാളാണ് മോഷണം നടത്തുന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫാഷന്‍ ഗോള്‍ഡിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന മൊബൈല്‍ ഫോണുകളും മറ്റു ആക്‌സസറീസും സ്‌കൂട്ടറില്‍ വെച്ച് സമീപത്തെ മൊബൈല്‍ റിപ്പയറിംഗ് കടയില്‍ പോയതായിരുന്നു അബ്ബാസ്. അഞ്ച് മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടറില്‍ വെച്ചിരുന്ന സാധനങ്ങളടങ്ങുന്ന സഞ്ചി മോഷണം പോയവിവരം അറിഞ്ഞത്.

ഉടന്‍ തന്നെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി അധികൃതരെ ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന മോഷ്ടാവിന്റെ കയ്യില്‍ മറ്റൊരു കവറും കൂടിയുണ്ടായിരുന്നു. ഇതും മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ച സാധനങ്ങളാണോ എന്ന സംശയവുമുണ്ട്. പരിസരം വീക്ഷിച്ച ശേഷം സ്‌കൂട്ടറിനടുത്തെത്തിയ മോഷ്ടാവ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലിന് താഴെ വെച്ചിരുന്ന പൊതിയെടുത്ത് നേരെ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകുകയാണ് ചെയ്തത്. കവര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് വശത്ത് ജ്വല്ലറിക്ക് മുന്നില്‍ നിന്ന് വീക്ഷിക്കുന്ന ഇയാളുടെ മുഖം കൃത്യമായി സി സി ടി വില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ എത്രയും പിടികൂടാന്‍ ഈ ദൃശ്യങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവം സംബന്ധിച്ച് അബ്ബാസ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

നഗരത്തില്‍ പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ നിന്നും 20,000 രൂപയുടെ മൊബൈല്‍ ഫോണുകളും ആക്‌സസറീസുകളും കവര്‍ന്നു; മോഷ്ടാവ് സി സി ടി വിയില്‍ കുടുങ്ങി

Keywords : Kasaragod, Robbery, Accuse, Police, Complaint, Jewellery, CCTV, Fashion Gold, Bag contains Mobile Phone and accessories worth Rs 20,000 stolen from scooter. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia