city-gold-ad-for-blogger

സ്വര്‍ണ വിതരണക്കാരനില്‍ നിന്നും കാസര്‍കോട് നഗരമധ്യത്തില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു

കാസര്‍കോട്: (www.kasargodvartha.com 12/01/2016) കെഎസ്ആര്‍സിടി ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന തൃശൂര്‍ സ്വദേശിയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണമടങ്ങിയ ബാഗ് കാറിലെത്തിയ അജ്ഞാത സംഘം തട്ടിയെടുത്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് മെഹ്ബൂബ് തീയേറ്ററിന് സമീപം രാത്രി 7.15 മണിയോടെയാണ് സംഭവം. തൃശൂരിലെ ടോണി (50) ആണ് കൊള്ളയടിക്ക് ഇരയായത്.

ഓടിക്കൂടിയവര്‍ ആദ്യം കാര്യമറിയാതെ പകച്ചു. പിന്നീട് ഇയാളോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കൊള്ളയടിക്കപ്പെട്ടതാണെന്ന് വ്യക്തമായത്.ഗ്രേ കളര്‍ നിറമുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ഇയാളെ കൊള്ളയടിച്ചതെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

സ്വര്‍ണ വിതരണക്കാരനായ ടോണി സുള്ള്യ പുത്തൂരിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിതരണം ചെയ്ത ശേഷം ബാക്കി സ്വര്‍ണവുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊള്ളയടിക്കപ്പെട്ടത്.

സ്വര്‍ണ വിതരണക്കാരനില്‍ നിന്നും കാസര്‍കോട് നഗരമധ്യത്തില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു

സ്വര്‍ണ വിതരണക്കാരനില്‍ നിന്നും കാസര്‍കോട് നഗരമധ്യത്തില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു

Keywords : Kasaragod, Gold, Police, Bus, KSRTC Bus Stand, Gold Bag, Bag containing Gold snatched.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia