സ്വര്‍ണ്ണവും പണവും അടങ്ങിയ ലേഡീസ് ബാഗ് ഒരു മാസത്തോളമായി പോലീസ് സ്‌റ്റേഷനില്‍; അവകാശികള്‍ ഇതുവരെ എത്തിയില്ല
Sep 8, 2016, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2016) കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണവും പണവും അടങ്ങിയ ലേഡീസ് ബാഗ് ഒരു മാസത്തോളമായി പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കുകയാണെങ്കിലും അവകാശി ഇതുവരെ എത്തിയില്ല. എച്ച് ഖലീല്‍ റഹ് മാന്‍ എന്നയാള്‍ക്കാണ് ഒരു മാസം മുമ്പ് കാസര്‍കോട് നഗരത്തില്‍ നിന്നും ബാഗ് കളഞ്ഞ് കിട്ടിയത്.
നായന്മാര്‍മൂല ആലംപാടി റോഡിലെ ഗരീബ് നവാസ് ജ്വല്ലറിയുടെ പേര് ആലേഖനം ചെയ്ത ബാഗാണ് കളഞ്ഞു കിട്ടിയത്. ഖലീല്‍ ഈ ബാഗ് ഉടന്‍ തന്നെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നായന്മാര്‍മൂല ആലംപാടി റോഡിലെ ഗരീബ് നവാസ് ജ്വല്ലറിയുടെ പേര് ആലേഖനം ചെയ്ത ബാഗാണ് കളഞ്ഞു കിട്ടിയത്. ഖലീല്‍ ഈ ബാഗ് ഉടന്‍ തന്നെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ഇതുവരെ ബാഗിന്റെ അവകാശി വന്നില്ല. ബാഗില്‍ സ്വര്‍ണ്ണത്തിനും പണത്തിനും പുറമെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും നല്‍കിയ മരുന്നിന്റെ കുറിപ്പടിയും ഉണ്ട്. ലേഡീസ് ബാഗിന്റെ അവകാശി എത്രയും വേഗം ബന്ധപ്പെടണമെന്ന് അഡീഷണല്‍ എസ് ഐ കെ ആര്‍ അമ്പാടി അറിയിച്ചു.
Keywords: Kasaragod, Cash, Gold, Town, Police, Station, Medical, Jwellery, Bag, SI K.R Ambadi.
Keywords: Kasaragod, Cash, Gold, Town, Police, Station, Medical, Jwellery, Bag, SI K.R Ambadi.