അമേരിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് ബദിയടുക്ക സ്വദേശിയായ ആയുര്‍വേദ മരുന്ന് നിര്‍മാണശാല ഉടമയും സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടു
Jun 25, 2016, 11:00 IST
ബദിയടുക്ക: (www.kasargodvartha.com 25.06.2016) അമേരിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് ബദിയടുക്ക സ്വദേശിയായ ആയുര്‍വേദ മരുന്ന് നിര്‍മാണശാല ഉടമയും സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. ബദിയടുക്ക പള്ളത്തടുക്ക സ്വദേശി കുമാര്‍ പ്രസാദാ (41)ണ് കൊല്ലപ്പെട്ടത്. സൗത്ത് അമേരിക്ക വെനിന്‍സുലയിലെ തന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ മരുന്ന് നിര്‍മാണ ശാലയ്ക്ക് സമീപം നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വെടിവെപ്പിനിടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. അജ്ഞാതരായ കൊലയാളികള്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. മരുന്ന് കമ്പനികള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. അവിവാഹിതനാണ് കൊല്ലപ്പെട്ട കുമാര്‍ പ്രസാദ്.
10 വര്‍ഷം മുമ്പ് മരണപ്പെട്ട അമേരിക്കയിലെ പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ ഡോ. കേശവമേനോന്റെ മകനാണ് കുമാര്‍ പ്രസാദ്. 2010 മുതലാണ് കുമാര്‍ പ്രസാദ് ആയുര്‍വേദ നിര്‍മാണ ശാലയുടെ ചുമതല ഏറ്റെടുത്തത്. നിരവധി രാജ്യങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബവും അമേരിക്കയിലാണ്. മറ്റു ബന്ധുക്കളെല്ലാം മണിപ്പാലിലാണ്.
മാതാവ്: ദേവകിയമ്മ സഹോദരങ്ങള്‍: സുമ, പവന്‍, അനസൂയ.
Keywords : Badiyadukka, Killed, Kasaragod, Investigation, Family, Pallathadukka, Kumar Prasad.