Work Accident | ക്രഷര്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

● നീർച്ചാൽ പൂവാളയിലെ സ്റ്റാർ മെറ്റൽ ക്രഷർ ഇൻഡസ്ട്രീസിലെ തൊഴിലാളിയായിരുന്നു.
● ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നീർച്ചാലിൽ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു.
● ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
● ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തി.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ബദിയഡുക്ക: (KasargodVartha) ബേളയിലെ ക്രഷര്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബേള മാതൃ നിലായത്തിലെ ശങ്കര പ്രസാദ് റൈ (60) ആണ് മരിച്ചത്. നീര്‍ച്ചാല്‍ പൂവാളയിലെ സ്റ്റാര്‍ മെറ്റല്‍ ക്രഷര്‍ ഇന്‍ഡസ്ട്രിസിലെ തൊഴിലാളിയായിരുന്നു.
പതിവുപോലെ വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയതായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം തിരികെ വരുന്നതിനിടെ നീര്‍ച്ചാലില്‍ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പരേതനായ നാരായണ റൈയുടെയും ദുഗ്ഗമ്മയുടെയും മകനാണ്. ഭാര്യ: ശാരദ. മക്കള്‍: വീണ, നയന, വിനയ.
മരുമക്കള്‍: രവി കൂടലു കാസര്‍കോട്, വിനയ ദേലംമ്പാടി. സഹോദരങ്ങള്‍: സുശീല, ഗുലാബി, ബേബി, രാധ കൃഷ്ണ റൈ, സുനന്ദ, സൂര്യ പ്രസാദ് റൈ.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുകയും ചെയ്യുക.
60-year-old crusher worker from Badiyadukka, Kasargod, collapsed and died while returning from work. Shankara Prasad Rai, a worker at Star Metal Crusher Industries, died on the way back from work.
#Badiyadukka #Kasargod #CrusherAccident #WorkerDeath #KeralaNews #Tragedy