Arrested | കിന്‍ഫ്ര വ്യവസായ പാര്‍കിലെ ഗോഡൗണില്‍നിന്ന് 8 ലക്ഷത്തിന്റെ ചെരുപ്പുകള്‍ കടത്തികൊണ്ടുപോയ പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ലാപ്‌ടോപും കാണാതായിരുന്നു.
നഗരത്തിലെ തെരുവ് കച്ചവടക്കാരില്‍നിന്ന് വില്‍പനയ്ക്ക് വെച്ച ചെരുപ്പ് കണ്ടെത്തുകയായിരുന്നു.
ബദിയടുക്ക പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബദിയടുക്ക: (KasargodVartha) സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍കിലെ ചെരുപ്പ് ഗോഡൗണില്‍നിന്നും എട്ട് ലക്ഷം രൂപ വില വരുന്ന ചെരുപ്പുകളും ലാപ്‌ടോപും കടത്തികൊണ്ടു പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശിഖിനെ (27) ആണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 22ന് രാത്രിയിലാണ് കിന്‍ഫ്രയിലെ വെല്‍ഫിറ്റ് ചപ്പല്‍സ് നിര്‍മാണ കംപനിയുടെ ഗോഡൗണില്‍നിന്ന് 8.09 ലക്ഷം രൂപയുടെ ചെരുപ്പുകളും ലാപ്‌ടോപും കവര്‍ന്നത്. സ്ഥാപനത്തിന്റെ പാര്‍ട്ണറായ എടനാട് കോടിമൂലയിലെ നസീറാണ് പൊലീസില്‍ പരാതി നല്‍കിയത്. ബദിയടുക്ക പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതിനിടെ നസീറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അബ്ബാസും ഹമീദും ഹമീദിന്റെ അമ്മാവന്‍ മുഹമ്മദ്, മകന്‍ ഹനീഫ്, മറ്റു ബന്ധുക്കള്‍ എന്നിവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് നഗരത്തിലെ തെരുവ് കച്ചവടക്കാരില്‍നിന്ന് വില്‍പനയ്ക്ക് വെച്ച ചെരുപ്പ് കണ്ടെത്തുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇതിനിടെ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് മനസ്സിലാവുകയും ആശിഖിന്റെ അറസ്റ്റിലേക്ക് നയിച്ചതും. ഒരു ലക്ഷം രൂപയോളം വിലയുള്ള മൂന്ന് ചാക്ക് ചെരുപ്പുകള്‍ 30,000 രൂപയ്ക്ക് ലഭിച്ചപ്പോള്‍ വാങ്ങുകയായിരുന്നുവെന്നാണ് ആശിഖ് മൊഴി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.