city-gold-ad-for-blogger

രോഗിയെ ആശുപത്രിയിൽ എത്തിച്ച് മടങ്ങിയ ഓട്ടോ റിക്ഷാ ഡ്രൈവർ കാറിടിച്ച് മരിച്ചു

Autorickshaw Driver Dies in Car Crash in Badiyadka After Dropping a Patient at Hospital
Photo: Arranged

● ഷേണി മണിയമ്പാറയിലെ നാരായണ മൂല്യ ആണ് മരിച്ചത്.
● ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ഷേണി അയ്യപ്പ ഭജന മന്ദിരത്തിന്റെ സ്ഥാപക അംഗവും ഗുരുസ്വാമിയുമായിരുന്നു.

ബദിയടുക്ക: (KasarghodVartha) രോഗിയെ ആശുപത്രിയിൽ എത്തിച്ച് മടങ്ങിവരുന്നതിനിടെ പെർള ടൗണിൽ വെച്ച് ഓട്ടോ റിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഷേണി മണിയമ്പാറയിലെ നാരായണ മൂല്യ(67)യാണ് ദാരുണമായി മരിച്ചത്.

ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. പെർള ടൗണിലെത്തിയപ്പോൾ പിന്നിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാരായണ മൂല്യയെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷേണി അയ്യപ്പ ഭജന മന്ദിരത്തിന്റെ സ്ഥാപക അംഗവും ഗുരുസ്വാമിയുമായിരുന്നു നാരായണ മൂല്യ. വിവരമറിഞ്ഞ് ബദിയടുക്ക പോലീസും സ്ഥലത്തെത്തിയിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ഗിരിജ, മക്കൾ: യോഗീഷ്, സുരേന്ദ്ര, ഹരീശ, മരുമക്കൾ: ശാരദ, പുഷ്പ, ഗീത.
 

റോഡിലെ അമിതവേഗം വരുത്തിവെക്കുന്ന ദുരന്തങ്ങൾ അവസാനിക്കുന്നില്ല; ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?

Article Summary: Autorickshaw driver dies in a car crash in Badiyadka.

#Badiyadka #RoadAccident #KeralaNews #AutoDriver #CarCrash #Fatality

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia