city-gold-ad-for-blogger

ദേശീയപാതയിലെ കുണ്ടുംകുഴിയും കൊണ്ട് ഒരു രക്ഷയുമില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്, സര്‍വ്വീസ് നിര്‍ത്തിവെക്കും, ഒപ്പം മറ്റു ആവശ്യങ്ങള്‍ക്കും പരിഹാരം വേണം

കാസര്‍കോട്:(www.kasargodvartha.com 29/08/2019) ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റ്, ടൈമിംഗ് ഇല്ലാതെയുള്ള കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതു പോലെ, എസ് ആര്‍ ടി സി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്‌സഡ്

ദേശീയപാതയിലെ കുണ്ടുംകുഴിയും കൊണ്ട് ഒരു രക്ഷയുമില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്, സര്‍വ്വീസ് നിര്‍ത്തിവെക്കും, ഒപ്പം മറ്റു ആവശ്യങ്ങള്‍ക്കും പരിഹാരം വേണം

റൂട്ടുകളിലൂടെയുള്ള കെ എസ് ആര്‍ ടി സിയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുളള കേരള

കോടതിവിധി നടപ്പിലാക്കുക, ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ നാലിന് ജില്ലയിലെ സ്വകാര്യ ബസുടമകളും ജീവനക്കാരും സംയുക്തമായി പണിമുടക്ക് നടത്തുമെന്നും കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലനില്‍പ്പിനായുള്ള ഈ ധര്‍മ്മ സമരത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ബഹുജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ജോ. സെക്രട്ടറി ശങ്കര്‍ നായക്ക്, ട്രഷറര്‍ പി എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Press meet, Student, Bad roads; Private bus owners going to strike

  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia