city-gold-ad-for-blogger

നിറയെ കുഴികള്‍ മാത്രം; ചെര്‍ളടുക്ക - മാന്യ റോഡില്‍ ഓട്ടം പോകാന്‍ ഓട്ടോകള്‍ പോലും മടിക്കുന്നു

ബദിയഡുക്ക: (www.kasargodvartha.com 26.09.2016) നിറയെ കുഴികള്‍ നിറഞ്ഞ ചെര്‍ളടുക്ക - മാന്യ റോഡില്‍ ഓട്ടം പോകാന്‍ ഓട്ടോറിക്ഷകള്‍ പോലും മടി കാണിക്കുന്നു. മൂന്ന് കിലോമീറ്ററില്‍ അധികം നീളമുള്ള ഈ റോഡ് കാസര്‍കോട് പി ഡബ്ല്യു ഡിയുടെ പരിധിയിലാണ് വരുന്നത്.

ബദിയടുക്ക പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പെടുന്ന റോഡിലൂടെ സ്വകാര്യ ബസുകള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. റോഡ് മുഴുവനും കുഴികള്‍ നിറഞ്ഞതിനാല്‍ വാടക റിക്ഷകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഇതിലൂടെ യാത്ര പോകാന്‍ വിസമ്മതിക്കുകയാണ്.

റോഡില്‍ രണ്ട് വര്‍ഷം മുമ്പ് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നുവെങ്കിലും പണിയിലെ കൃത്രിമം കാരണം കരാറുകാരന് പണം കൈ മാറുന്നത് വിജിലന്‍സ് തടഞ്ഞിരിക്കുകയാണ്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിറയെ കുഴികള്‍ മാത്രം; ചെര്‍ളടുക്ക - മാന്യ റോഡില്‍ ഓട്ടം പോകാന്‍ ഓട്ടോകള്‍ പോലും മടിക്കുന്നു

Keywords : Kasaragod, Cherladukka, Manya, Auto Rickshaw, Badiyadukka,Vehicles, Road, Panchayath, Private Bus, Vigilance, Bad road; rare auto service in Cherladukka Manya road. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia