ദേശീയപാതയിലെ പാതാളക്കുഴികള്‍; നാഷണല്‍ ഹൈവെ അതോറിറ്റിക്ക് പരാതി നല്‍കി
Sep 24, 2017, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2017) കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപപ്പെട്ട വന്‍ കുഴികളില്‍ വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഐ.എന്‍.എല്‍. മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഷെയ്ഖ് ഹനീഫ് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണല്‍ ഓഫീസര്‍ ലഫ്. കേണല്‍ ആശിഷ് ദ്വിവേദിക്ക് പരാതി നല്‍കി.
കുഴികള്‍ വെട്ടിക്കാന്‍ വേണ്ടി ഡ്രൈവര്‍മാര്‍ നടത്തുന്ന ശ്രമം പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനപ്പെട്ട ഈ ദേശീയപാതയിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും ആംബുലന്‍സുകളും കടന്നു പോകുന്നു. രാത്രിയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുഴികള്‍ കാണാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നുവെന്നും റോഡ് നന്നാക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും അഡ്വ ഹനീഫ് ആവശ്യപ്പെട്ടു.
റോഡ് നന്നാക്കാന്‍ തയ്യാറായില്ലെങ്കില്‍ നാഷണല്‍ ഹൈവെ ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി ഐ എന്‍ എല്‍ മുമ്പോട്ട് പോകുമെന്നും അഡ്വ. ഹനീഫ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, INL, Bad road; INL complaint lodged