city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം

കുമ്പള: (www.kasargodvartha.com 24/07/2015) ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല. ഉള്ളത് മുഴുവന്‍ കുഴി മാത്രം. ഷിറിയ-കുമ്പള പാലങ്ങള്‍ക്ക് സമീപമാണ് റോഡ് ഏറ്റവും കൂടുതല്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. ഷിറിയ പാലം ഇപ്പോള്‍ അപകടാവസ്ഥയിലാണ്. നേരത്തെ പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തേക്ക് ഇളകി വന്നിരുന്നു.

കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ടിനെ തുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തിയാണ് തകരാര്‍ പരിഹരിച്ചത്. മഴയ്ക്കു മുമ്പ് ടാര്‍ ചെയ്ത സ്ഥലങ്ങളിലാണ് റോഡുകള്‍ പൊട്ടിത്തകര്‍ന്നിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും, നിര്‍മ്മാണത്തിലെ അപാകതയുമാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ആരിക്കാടി പാലത്തിന് സമീപം രണ്ട് കാറുകള്‍ ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ച് വയലിലേക്ക് മറിഞ്ഞിരുന്നു. ദിനംപ്രതി പതിനായിരത്തിലധികം വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയുടെ സ്ഥിതിയാണ് പരമദയനീയമായി പൊളിഞ്ഞു കിടക്കുന്നത്.

മംഗളൂരു എയര്‍പോര്‍ട്ട്, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ആംബുലന്‍സുകളുമാണ് ഇതു മൂലം ഏറെ ദുരിതമനുഭവിക്കുന്നത്. ആറു കിലോമീറ്ററിലധികമാണ് ഇവിടെ റോഡ് തകര്‍ന്നിരിക്കുന്നത്. വാഹനങ്ങളുടെ പെരുപ്പം കാരണം ഇതു വഴി കടന്നു പോകാന്‍ തന്നെ ഒരു മണിക്കൂറോളം സമയമെടുക്കുന്നു. ഇതേ തുടര്‍ന്ന് നല്ല റോഡിലെത്തിയാല്‍ സമയനഷ്ടം പരിഹരിക്കാന്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ പോകുന്നത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

ബൈക്ക്, ഓട്ടോ തുടങ്ങിയ വാഹനങ്ങളാണ് റോഡ് തകര്‍ച്ച മൂലം ഏറ്റവും കൂടുതല്‍ വിഷമവൃത്തത്തിലായിരിക്കുന്നത്. കുഴിവെട്ടിച്ച് പോകുന്ന ബൈക്കുകള്‍ മിക്കപ്പോഴും അപകടങ്ങളില്‍ചെന്ന് പെടുന്നു. ഇവിടെ അപകടമില്ലാത്ത ഒരു ദിവസം പോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുമ്പള തങ്ങള്‍ വീട് ബസ് സ്റ്റോപ്പില്‍ ജനകീയ പ്രതികരണ വേദി ഫഌക്‌സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.

Photo: RK Kasaragod

ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ദേശീയ പാതയില്‍ കുമ്പള മുതല്‍ ഷിറിയ വരെ റോഡില്ല! ഉള്ളത് മുഴുവന്‍ കുഴി മാത്രം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia