38 ദിവസം നീണ്ടുനിന്ന സമരം; ഒടുവില്‍ പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പ്; ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു
Feb 11, 2019, 10:37 IST
ഉപ്പള: (www.kasargodvartha.com 11.02.2019) പരാതികള്‍ക്ക് പരിഹാരം കാണാമെന്ന റെയില്‍വേ അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bachavo Uppala Railway Station Strike end, Uppala, Kasaragod, News, complaint, Railway, Railway station, Strike, inauguration, Kerala.
38 ദിവസം നീണ്ടുനിന്ന സമരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ആരംഭിച്ചത്. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.
സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസ്, ലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്പ, കോസ്‌മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്റുദ്ദീന്‍ എന്നിവരെ ആദരിച്ചു.

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ജമീല അഹ്മദ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ്, അഡ്വ. ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്റൈന്‍ മുഹമ്മദ്, പൈവളിഗെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ, ബി.വി രാജന്‍, അബ്ബാസ് ഓണന്ത, ഹരീഷ്ചന്ദ്ര, സി സത്യന്‍, അലി മാസ്റ്റര്‍, സാദിഖ് ചെറുഗോളി, ഹനീഫ് റൈന്‍ബോ, ഗോള്‍ഡന്‍ മൂസകുഞ്ഞി, ഗിരീഷ് പൊതുവാള്‍, ജബ്ബാര്‍ പള്ളം, മുഹമ്മദ് ഉപ്പള ഗേറ്റ്, ഉഷ, അബു തമാം, മജീദ് പച്ചമ്പള പ്രസംഗിച്ചു.
രാഘവ ചേരാല്‍ സ്വാഗതവും ഹമീദ് കോസ്‌മോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും അരങ്ങേറി.