ബച്ചാവോ ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍; സമരം ശക്തമാകുന്നു, റിപ്പബ്ലിക് ദിനത്തില്‍ വായമൂടികെട്ടി ഗാന്ധിയനും സമര സമിതി നേതാക്കളും
Jan 27, 2019, 12:10 IST
ഉപ്പള: (www.kasargodvartha.com 27.01.2019) ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം 26-ാം ദിവസം പിന്നിട്ടു. റിപ്പബ്ലിക്ക് ദിനമായ ശനിയാഴ്ച റെയില്‍വേ അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഗാന്ധിയന്‍ ഗുരുവപ്പയും, സമരസമിതി നേതാക്കളും കറുത്ത തുണിയില്‍ വായ മൂടി കെട്ടി പ്രതിഷേധം അറിയിച്ചു.
അവഗണന തുടര്‍ന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സമര സമിതി നേതാക്കള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ താലൂക്ക് സെക്രട്ടറി ഹമീദ് കോസ്‌മോസ് അധ്യക്ഷത വഹിച്ചു. മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു. എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തിന് സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള, മഹ് മൂദ് കൈക്കമ്പ, അബ്ബാസ് ഓണന്ത, രാഘവ ചേരാല്‍, അബു തമാം, അബൂബക്കര്‍ കൊട്ടാരം, ഇബ്രാഹിം മോമിന്‍, റൈഷാദ് ഉപ്പള, ബദ്‌റുദ്ദീന്‍ കെ എം കെ, ഉഷ എം എസ്, അഡ്വ. കരീം, ഷാജി ബഹ്റൈന്‍, മഹ് മൂദ് മണ്ണംകുഴി എന്നിവര്‍ നേതൃത്വം നല്‍കി. സിദ്ദീഖ് കൈകമ്പ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Railway station, Strike, Bachavo Uppala Railway Station; Strike passes 26 days
< !- START disable copy paste -->