city-gold-ad-for-blogger

ബേബി. സി. നായര്‍: ആ ശബ്ദ ഗാംഭീര്യം നിലച്ചു

കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവ- കായികമേളകളില്‍ മുഴങ്ങിക്കേട്ടിരുന്ന ശബ്ദ ഗാംഭീര്യം നിലച്ചു. കാസര്‍കോട് ഗവ.ഹൈസ്‌ക്കൂള്‍ അധ്യാപകനും മുന്നാട് പയ്യങ്ങാനം സ്വദേശിയുമായ ബേബി.സി.നായരാ(48) ണ് ആ ശബ്ദ ഗാംഭീര്യത്തിന്റെ ഉടമ. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് മരണകാരണം.

ശനിയാഴ്ച പുലര്‍ച്ചെ ഉദുമയിലെ വീട്ടില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ട ബേബി.സി.നായരെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന്റെ സ്ഥിതി വഷളാകുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. ബോളിബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം പ്രഗത്ഭനായ അനൗണ്‍സറുമായിരുന്നു.

സ്‌കൂള്‍ കായികമേളകളില്‍ 10 വര്‍ഷത്തോളം ആ ഘനഗാംഭീര്യ ശബ്ദം മുഴങ്ങി. പള്ളത്തിങ്കാള്‍ ബ്രദേര്‍സ് ക്ലബ് സെക്രട്ടറി,കെ.എസ്.ടി.എ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനും സേവന തല്‍പരനുമായിരുന്നു അദ്ദേഹം. എ.യു.പി സ്‌കൂള്‍ കുറ്റിക്കോല്‍, ജി.എച്ച്.എസ് കുണ്ടംകുഴി, ജി.യു.പി.എസ് മുളിയാര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബേബി. സി. നായര്‍: ആ  ശബ്ദ ഗാംഭീര്യം നിലച്ചുകാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തികരും രാഷ്ട്രീയരംഗത്തെ പ്രമുഖരും അന്തിമോപചാരമര്‍പിച്ചു. ഉച്ചയോടെ മുന്നാട്ടെ തറവാട്ടു വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു. ദു:ഖസൂചകമായി കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.

പരേതനായ നാരായണന്‍ നായരുടേയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: എ.രമ(അധ്യാപിക എ.യു.പി.സ്‌കൂള്‍ ബോവിക്കാനം)സഹോദരങ്ങള്‍: സി.കുഞ്ഞികൃഷ്ണന്‍, സി.രാജന്‍,സുരേഷ് പയ്യങ്ങാനം( അധ്യാപകന്‍ പീപ്പിള്‍സ് കോ- ഓപ്പറേറ്റീവ് കോളജ് മുന്നാട്).

Also Read:  മോഡിയുടെ വിസ നിരോധനം: കത്തില്‍ കൃത്രിമം ഇല്ല

Keywords : Kasaragod, Kerala, School, Teacher, Baby C Nair, Saturday, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia