Award | കെ കൃഷ്ണന്‍ സ്മാരക പുരസ്‌കാരം ബാബു പാണത്തൂരിന്

● ‘കടലാഴങ്ങളിൽ മറയുന്ന കപ്പലോട്ടക്കാർ’ എന്ന വാര്‍ത്താ പരമ്പര പുരസ്കാരത്തിന് അർഹനാക്കിയത്.
● 25-ന് വൈകിട്ട് 3 മണിക്ക് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
● മന്ത്രി വി അബ്ദുർ റഹ്‌മാൻ സംബന്ധിക്കും.
കാസർകോട്: (KasargodVartha) പ്രസ് ക്ലബിന്റെ കെ കൃഷ്ണൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് മാതൃഭൂമി ഉദുമ ലേഖകൻ ബാബു പാണത്തൂരിന്. 'കടലാഴങ്ങളിൽ മറയുന്ന കപ്പലോട്ടക്കാർ' എന്ന വാർത്താ പരമ്പരയാണ് ബാബുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് അഞ്ചലായിലെ കുഞ്ചറക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെ ഒക്ടോബര്‍ നാലിന് ജോലി ചെയ്യുന്ന കപ്പലില്‍ കാണാതായതിനെ തുടര്‍ന്ന് മികച്ച വാര്‍ത്ത പരമ്പര തയ്യാറാക്കാന്‍ ബാബുവിനായെന്ന് ജൂറി വിലയിരുത്തി.
മുതിർന്ന മാധ്യമപ്രവർത്തകരായ കെ ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 25-ന് വൈകിട്ട് മൂന്ന് മണിക്ക് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന കെ കൃഷ്ണൻ അനുസ്മരണ ചടങ്ങിൽ മന്ത്രി വി അബ്ദുർ റഹ്‌മാൻ പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും
ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.
Babu Panathur won the K. Krishnan Memorial Award for his investigative series "The Seafaring Souls Lost at Sea.
#JournalismAward, #KKrishnanMemorial, #BabuPanathur, #Kasargod, #LocalJournalism