അസ്ഹര്‍ വധം: വിധി രണ്ടാം തവണയും മാറ്റി
Dec 13, 2012, 19:28 IST
കാസര്‍കോട്: മുസ്ലീംലീഗ് സംസ്ഥാന നേതാക്കള്‍ക്കുനല്‍കിയ സ്വീകരണത്തിനിടയില്‍ പോലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുമ്പള ആരിക്കാടി കടവത്തെ ഇസ്മയിലിന്റെ മകന്‍ അസ്ഹര്‍ എന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ (21) കുത്തേറ്റു മരിച്ച കേസില്‍ വിധി പറയുന്നത് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) വീണ്ടും മാറ്റിവെച്ചു. ഡിസംബര്‍ 17 നാണ് ഈ കേസില്‍ ഇനി വിധി പറയുക.
യൂത്ത് ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കേസില്‍ വിധി പറയുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പോലീസ് കോടതിക്ക് റിപോര്‍ട് നല്‍കിയതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.

2009 നവംബര്‍ 15 ന് കാസര്‍കോട് താളിപ്പടുപ്പിലെ സ്വകാര്യാശുപത്രിക്ക് സമീപത്തുണ്ടായ അക്രമ സംഭവത്തിലാണ് അസ്ഹര്‍ കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ആരിക്കാടി കടവത്തെ എ.കെ. മുനീര്‍ (18), സൈനുദ്ദീന്‍ (18) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
Keywords: Murder, Kasaragod, Muslim-league, Leader, Welcome ceremony, Police, Attack, Kumbala, Son, Case, District, Conference, Kerala, Azhar murder: Verdict shifted again.