city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കാസര്‍കോട്: (www.kasargodvartha.com 05.10.2018) പെര്‍ള അടുക്കസ്ഥലയിലെ അബ്ദുര്‍ റഹ് മാന്‍- ആസ്യുമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസിന്റെ (43)മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. മരണത്തില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പോലീസ് സര്‍ജന്‍ ബദിയടുക്ക പോലീസിനെ അറിയിച്ചു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ദേഹത്തുണ്ടായ പരിക്കുകള്‍ അടിയോ കുത്തോ കൊണ്ട് ഉണ്ടായതല്ലെന്നാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
അസീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നുവെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് ശരിയല്ലെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം രാവിലെയാണ് കര്‍ണാടക ഹാസന്‍ അര്‍ക്കളഗോഡില്‍ അസീസിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയത്.

Related News:
മധ്യവയസ്‌കനെ കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം കൊലപാതകമാണെന്ന് സംശയം, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Asees Death, Police, Obit, Obituary, Azeez's Death; Postmortem report revealed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia