city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാഹിന്‍ ഹാജി സേട്ട് സാഹിബിനെ തീവ്രവാദിയാക്കിയത് സംഘ്പരിവാറിന്റെ കയ്യടി നേടാന്‍: അസീസ് കടപ്പുറം

കാസര്‍കോട്: (www.kasargodvartha.com 28.08.2017) ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിനെ തീവ്രവാദിയെന്നു മുസ്ലിം ലീഗ് നേതാവ് മാഹിന്‍ ഹാജി വിശേഷിപ്പിച്ചത് സംഘ്പരിവാറിന്റെ കയ്യടി നേടാനാണെന്ന് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം കുറ്റപ്പെടുത്തി. ജനം ടി വിയിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചുകൊണ്ട് മാഹിന്‍ ഹാജി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാഹിന്‍ ഹാജി സേട്ട് സാഹിബിനെ തീവ്രവാദിയാക്കിയത് സംഘ്പരിവാറിന്റെ കയ്യടി നേടാന്‍: അസീസ് കടപ്പുറം

ലീഗും മാഹിന്‍ ഹാജിയും തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. മാറാട് കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ മാഹിന്‍ ഹാജി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ തരം താഴ്ന്ന രാഷ്ട്രീയമാണ് വെളിവാകുന്നത്. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സേട്ടു സാഹിബ് രൂപം നല്‍കിയ ഐ എന്‍ എല്ലിനും സേട്ടു സാഹിബ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനും നാള്‍ക്കുനാള്‍ സമൂഹത്തിനിടയില്‍ നിന്ന് കിട്ടികൊണ്ടിരിക്കുന്ന അംഗീകാരത്തിനെ വഴിതിരിച്ചുവിടാന്‍ മുസ്ലിം ലീഗ് നടത്തുന്ന ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് മാഹിന്‍ ഹാജിയുടെ പ്രസ്താവനയെന്നും അസീസ് കടപ്പുറം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, INL, Leader, Muslim-league, Azeez Kadappuram, Mahin Haji, Seht Sahib.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia