അയ്യൂബ് ഖാന്‍ സഅദി; നഷ്ടമായത് അഗതികളുടെയും അനാഥരുടെയും അത്താണി
Jul 20, 2013, 14:54 IST
കാസര്‍കോട്: അയ്യൂബ് ഖാന്‍ സഅദി കൊല്ലത്തിന്റെ അപകട മരണത്തിലൂടെ ദേളി സഅദിയയ്ക്കും സമുദായത്തിനും നഷ്ടമായത് കര്‍മോത്സുകനായ അധ്യാപകനെയും പണ്ഡിതനെയുമാണ്. അതോടൊപ്പം അഗതികളുടെയും അനാഥരുടെയും അത്താണിയായ ഉജ്ജ്വല പ്രഭാഷകനെയും.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മടിക്കേരി-കാട്ടക്കേരി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് സഅദി മരിച്ചത്. സഅദിയയില്‍ റംസാന്‍ 25 -ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രചരണത്തിനായി മടിക്കേരിയിലെ സുണ്ടിക്കോപ്പയില്‍ മതപ്രഭാഷണം നടത്താന്‍ പോകവെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
സഅദിയയില്‍ പഠനം പൂര്‍ത്തിയാക്കിയ അയ്യൂബ് ഖാന്‍ സഅദി ആലപ്പുഴയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് ജീവിതത്തിന്റെ മുഴുസമയവും ചെലവഴിച്ചത് സഅദിയയിലായിരുന്നു. വിദ്യാര്‍ത്ഥിയായും അധ്യാപകനായും പ്രഭാഷകനായും ഒക്കെ അദ്ദേഹം വളര്‍ന്നത് സഅദിയയുടെ അമരക്കാരനായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ തണലിലായിരുന്നു. അതുകൊണ്ട് തന്നെ സഅദിയയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം എപ്പോഴും പ്രവര്‍ത്തിക്കുകയും പ്രചരണത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ സഅദിയയുടെ പ്രചരണത്തിനായി അദ്ദേഹം നിരവധി തവണ പോയിട്ടുണ്ട്. ബി.സി റോഡില്‍ സഅദിയ മസ്ജിദ് ആരംഭിച്ചപ്പോള്‍ അവിടെ ഖത്ത്വീബായിരുന്നു. ചെമ്മനാട് സുന്നീ സെന്റര്‍ മസ്ജിദിലും അദ്ദേഹം ഖത്ത്വീബായി സേവനമനുഷ്ഠിച്ചു. കാസര്‍കോട് സുന്നീ സെന്ററിലും കുറച്ചുകാലം ഖത്ത്വീബായിരുന്നു.
10 വര്‍ഷമായി സഅദിയ ശരീഅത്ത് കോളജ് പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന സഅദി അനാഥരും അഗതികളുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി ഏറെ പരിശ്രമിച്ചു. കേരളത്തിലെയും കര്‍ണാടകത്തിലെയും മതപ്രഭാഷണ വേദികളില്‍ ഉജ്ജ്വലമായ വാഗ്‌ധോരണികള്‍ മുഴക്കിയ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടുമായിരുന്നു. സുന്നികളും ഇതര വിഭാഗങ്ങളും തമ്മില്‍ നടന്നിരുന്ന സംവാദങ്ങളില്‍ സുന്നീ പക്ഷത്തിന് വേണ്ടി അദ്ദേഹം പങ്കെടുത്തിരുന്നു. ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യവും പ്രഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാനുമുള്ള കഴിവും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. ജില്ലയിലെമ്പാടും ദേളി-മേല്‍പറമ്പ്-ചെമ്മനാട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും സുന്നീ പ്രവര്‍ത്തനങ്ങളിലും ആദര്‍ശ രംഗത്തെ ഇടപെടലുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സഅദിയുടെ ആകസ്മിക നിര്യാണം ജാമിഅ സഅദിയ അറബിയ പ്രവര്‍ത്തകരിലും സമൂഹത്തിലും ദുഖം പരത്തി.
മടിക്കേരിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച പുലര്‍ചെ ദേളി സഅദിയയിലെത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയത്. ഖബറടക്കം രാത്രിയോടെ നടക്കും. സഅദിയ അസിസ്റ്റന്റ് മാനേജര്‍ ഏണിയാടി അബ്ദുല്‍ കരീം സഅദി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സഅദിയ സൂപ്പര്‍ വൈസര്‍ സുലൈമാന്‍ വയനാട് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Related News:
അയ്യൂബ് ഖാന്‍ സഅദിക്ക് സഅദിയ്യയില്‍ ആയിരങ്ങളുടെ അന്ത്യോപചാരം
Keywords : Kasaragod, Jamia-Sa-adiya-Arabiya, Kerala, Car, Accident, Death, Ayyud Khan Sa-adi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മടിക്കേരി-കാട്ടക്കേരി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് സഅദി മരിച്ചത്. സഅദിയയില്‍ റംസാന്‍ 25 -ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രചരണത്തിനായി മടിക്കേരിയിലെ സുണ്ടിക്കോപ്പയില്‍ മതപ്രഭാഷണം നടത്താന്‍ പോകവെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
സഅദിയയില്‍ പഠനം പൂര്‍ത്തിയാക്കിയ അയ്യൂബ് ഖാന്‍ സഅദി ആലപ്പുഴയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെങ്കിലും പിന്നീട് ജീവിതത്തിന്റെ മുഴുസമയവും ചെലവഴിച്ചത് സഅദിയയിലായിരുന്നു. വിദ്യാര്‍ത്ഥിയായും അധ്യാപകനായും പ്രഭാഷകനായും ഒക്കെ അദ്ദേഹം വളര്‍ന്നത് സഅദിയയുടെ അമരക്കാരനായ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ തണലിലായിരുന്നു. അതുകൊണ്ട് തന്നെ സഅദിയയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം എപ്പോഴും പ്രവര്‍ത്തിക്കുകയും പ്രചരണത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ സഅദിയയുടെ പ്രചരണത്തിനായി അദ്ദേഹം നിരവധി തവണ പോയിട്ടുണ്ട്. ബി.സി റോഡില്‍ സഅദിയ മസ്ജിദ് ആരംഭിച്ചപ്പോള്‍ അവിടെ ഖത്ത്വീബായിരുന്നു. ചെമ്മനാട് സുന്നീ സെന്റര്‍ മസ്ജിദിലും അദ്ദേഹം ഖത്ത്വീബായി സേവനമനുഷ്ഠിച്ചു. കാസര്‍കോട് സുന്നീ സെന്ററിലും കുറച്ചുകാലം ഖത്ത്വീബായിരുന്നു.

മടിക്കേരിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച പുലര്‍ചെ ദേളി സഅദിയയിലെത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയത്. ഖബറടക്കം രാത്രിയോടെ നടക്കും. സഅദിയ അസിസ്റ്റന്റ് മാനേജര്‍ ഏണിയാടി അബ്ദുല്‍ കരീം സഅദി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സഅദിയ സൂപ്പര്‍ വൈസര്‍ സുലൈമാന്‍ വയനാട് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Related News:
അയ്യൂബ് ഖാന്‍ സഅദിക്ക് സഅദിയ്യയില്‍ ആയിരങ്ങളുടെ അന്ത്യോപചാരം
അയ്യൂബ് ഖാന്‍ സഅദി വാഹനാപകടത്തില്‍ മരിച്ചു
അയ്യൂബ് ഖാന്‍ സഅദിയ്യുടെ വിയോഗം കനത്ത നഷ്ടം: നൂറുല്‍ ഉലമാ എം.എ. ഉസ്താദ്

Also Read:
പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അതിക്രമം: മൂന്നു പേര്‍ കൊല്ലപ്പെട്ടു