ചെമ്മനാട് ബദര്‍ മസ്ജിദില്‍ അയൂബ് ഖാന്‍ സഅദി അനുസ്മരണം സംഘടിപ്പിച്ചു
Jun 18, 2016, 09:30 IST
ചെമ്മനാട്:(www.kasargodvartha.com 18.06.2016) അയൂബ് ഖാന്‍ സഅദി അനുസ്മരണം സംഘടിപ്പിച്ചു. ചെമ്മനാട് ബദര്‍ മസ്ജിദില്‍ നടന്ന ചടങ്ങ് സുന്നി യുവജന സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് സയ്യിദ് മദനി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി എല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അയ്യൂബ് ഖാന്‍ സഅദിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ചെമ്മനാട് ബദര്‍ മസ്ജിദില്‍ അനുസ്മരണം സംഘടിപ്പിച്ചത്. മത വിദ്യാഭ്യാസ രംഗത്ത് അതുല്യ സേവനം കാഴ്ച വെക്കുന്ന സഅദിയ കോളജിലെ മുന്‍ പ്രൊഫസറും സുന്നി പ്രസ്ഥാനത്തിന്റെ മാതൃക നേതൃത്വവുമായിരുന്നു അദ്ദേഹം.
Keywords: Kasaragod, Masjid, inauguration, SYS, Commemoration, Prayer, Organized, Education, college, Service.