അയ്യൂബ് ഖാന് സഅദിക്ക് സഅദിയ്യയില്‍ ആയിരങ്ങളുടെ അന്ത്യോപചാരം
Jul 20, 2013, 10:47 IST
കാസര്‍കോട്: സഅദിയ്യ പ്രചാരണത്തിനിടെ വെള്ളിയാഴ്ച വൈകിട്ട് കുടകിലെ മടിക്കേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പ്രമുഖ പണ്ഡിതനും സഅദിയ്യ ശരീഅത്ത് കോളജ് പ്രൊഫസറുമായ അയ്യൂബ് ഖാന് സഅദി കൊല്ലത്തിന് സഅദിയ്യയുടെ മുറ്റത്ത് ശനിയാഴ്ച പുലര്‍ച്ചെ ആയിരങ്ങള്‍ അന്ത്യോപചാരമര്‍പിച്ചു. രാത്രി തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സഅദിയ്യയിലെത്തിക്കുകയായിരുന്നു. ജില്ലയുടെയും കര്‍ണാടകയുടെയും വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ സഅദിയ്യയിലെത്തിയത്.
ഒന്നര മണിക്കൂറോളം സഅദിയ്യ ജലാലിയ്യ: ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യോപചാരമര്‍പിച്ചു.
ജാമിഅഃ സഅദിയ്യഃ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ പല തവണകളായി മയ്യിത്ത് നിസ്കാരം നടന്നു. സുബ്ഹി നിസ്കാരശേഷം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പ്രത്യേക ആംബുലന്‍സില്‍ സ്വദേശമായ കൊല്ലം ജില്ലയിലെ പറവൂരിലേക്ക് കൊണ്ടുപോയി.
സഅദിയ്യഃ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജലാലിയ്യഃ സമിതി ചെയര്മാന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, കെ.പി.എസ്. ജമലുലൈലി തങ്ങള്‍ ബേക്കല്‍, സഅദിയ്യഃ വര്‍കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, ഹൂസൈന് സഅദി കെ.സി. റോഡ്, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്.എം.എ. ജില്ലാ സെക്രട്ടറി എസ്.എ. ഹമീദ് മൗലവി ആലംപാടി, സയ്യിദ് ജലാലൂദ്ദീന്‍ സഅദി മള്ഹര്, സയ്യിദ് അഹ്മദ് മുഖ്താര്‍, ഉള്ളാള്‍ ദര്‍ഗാ വൈസ് പ്രസിഡന്റ് അഷ്റഫ് ഹാജി, സി.ബി. ഹനീഫ, പാദൂര്‍ കുഞ്ഞാമു ഹാജി, അലി കുട്ടി ഹാജി, ചിത്താരി അബ്ദുല്ല ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, കന്തല്‍ സൂപ്പി മദനി, സിദ്ദീഖ് സിദ്ദീഖി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍ ലത്വീഫിയ്യ, ബഷീര്‍ പുളിക്കൂര്‍, കുവൈത്ത് അബ്ദുല്ല ഹാജി, ബി.കെ. അബ്ദുല്ല ഹാജി, കല്ലങ്കടി ഉമ്പു ഹാജി തുടങ്ങിയവര്‍ സഅദിയ്യയിലെത്തി അനുശോചിച്ചു.
ജാമിഅഃ സഅദിയ്യഃ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന് അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയവര്‍ അനുശോചിച്ചു. മുംബൈയിലുള്ള സഅദിയ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അനുശോചനം അറിയിച്ചു.
സഅദിക്കു വേണ്ടി പ്രാര്‍ത്ഥനാ മജ്ലിസുകള് സംഘിടപ്പിക്കാന് ആഹ്വാനം ചെയ്തു. സഅദിയ്യില്‍ നിന്ന് ഉന്നത ബിരുദമെടുത്ത അയ്യൂബ് ഖാന് സഅദി കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സഅദിയ്യയില്‍ തന്നെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആയിരത്തിലേറെ പ്രഭാഷണവേദികളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് നാടൊട്ടുക്കും വലിയ സൗഹൃദ ബന്ധമുണ്ട്. വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍, ചെമ്മനാട് സുന്നി സെന്റര്‍ എന്നിവിടങ്ങളില്‍ ഖത്വീബായിരുന്നു.
എസ്.വൈ.എസ്. കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി അംഗം, സഅദിയ്യഃ ജലാലിയ്യഃ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചവരികയായിരുന്നു. കൊല്ലം കോങ്കാള് പരവൂര്‍ സ്വദേശിയാണ്. ഹസ്നാര്‍ കുഞ്ഞി - പരേതയായ മറിയം ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: ബുഷ്റ, ഫായിസ.
വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരണപ്പെട്ട പ്രമുഖ സുന്നീ യുവ പണ്ഡിതന് അയ്യൂബ് ഖാന് സഅദിയുടെ പേരില്‍ തഹ്ലീല് സദസ്സ് ശനിയാഴ്ച ഉച്ചക്ക് ദേളി സഅദിയ്യ: മസ്ജിദ്, സൂന്നീ സെന്റര്‍ കാസര്‍കോട്, വിദ്യാനഗര്‍ സഅദിയ്യ: സെന്റര്‍ മസ്ജിദിലും വൈകിട്ട് ചെമ്മനാട് സുന്നീ സെന്റര്‍ മസ്ജിദിലും നടക്കും.
അയ്യൂബ് ഖാന് സഅദിയ്യുടെ വിയോഗം കനത്ത നഷ്ടം: നൂറുല്‍ ഉലമാ എം.എ. ഉസ്താദ്
Keywords: Sa-adiya, Prayer, Ayyud Khan Sa-adi, Obit, Dies, Car accident, Kerala, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒന്നര മണിക്കൂറോളം സഅദിയ്യ ജലാലിയ്യ: ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യോപചാരമര്‍പിച്ചു.
ജാമിഅഃ സഅദിയ്യഃ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ പല തവണകളായി മയ്യിത്ത് നിസ്കാരം നടന്നു. സുബ്ഹി നിസ്കാരശേഷം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പ്രത്യേക ആംബുലന്‍സില്‍ സ്വദേശമായ കൊല്ലം ജില്ലയിലെ പറവൂരിലേക്ക് കൊണ്ടുപോയി.
സഅദിയ്യഃ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജലാലിയ്യഃ സമിതി ചെയര്മാന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, കെ.പി.എസ്. ജമലുലൈലി തങ്ങള്‍ ബേക്കല്‍, സഅദിയ്യഃ വര്‍കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, ഹൂസൈന് സഅദി കെ.സി. റോഡ്, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്.എം.എ. ജില്ലാ സെക്രട്ടറി എസ്.എ. ഹമീദ് മൗലവി ആലംപാടി, സയ്യിദ് ജലാലൂദ്ദീന്‍ സഅദി മള്ഹര്, സയ്യിദ് അഹ്മദ് മുഖ്താര്‍, ഉള്ളാള്‍ ദര്‍ഗാ വൈസ് പ്രസിഡന്റ് അഷ്റഫ് ഹാജി, സി.ബി. ഹനീഫ, പാദൂര്‍ കുഞ്ഞാമു ഹാജി, അലി കുട്ടി ഹാജി, ചിത്താരി അബ്ദുല്ല ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, കന്തല്‍ സൂപ്പി മദനി, സിദ്ദീഖ് സിദ്ദീഖി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍ ലത്വീഫിയ്യ, ബഷീര്‍ പുളിക്കൂര്‍, കുവൈത്ത് അബ്ദുല്ല ഹാജി, ബി.കെ. അബ്ദുല്ല ഹാജി, കല്ലങ്കടി ഉമ്പു ഹാജി തുടങ്ങിയവര്‍ സഅദിയ്യയിലെത്തി അനുശോചിച്ചു.
ജാമിഅഃ സഅദിയ്യഃ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന് അല്‍ബുഖാരി, ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സമസ്ത സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങിയവര്‍ അനുശോചിച്ചു. മുംബൈയിലുള്ള സഅദിയ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അനുശോചനം അറിയിച്ചു.
എസ്.വൈ.എസ്. കൊല്ലം ജില്ലാ പ്രവര്‍ത്തക സമിതി അംഗം, സഅദിയ്യഃ ജലാലിയ്യഃ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചവരികയായിരുന്നു. കൊല്ലം കോങ്കാള് പരവൂര്‍ സ്വദേശിയാണ്. ഹസ്നാര്‍ കുഞ്ഞി - പരേതയായ മറിയം ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: ബുഷ്റ, ഫായിസ.
വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരണപ്പെട്ട പ്രമുഖ സുന്നീ യുവ പണ്ഡിതന് അയ്യൂബ് ഖാന് സഅദിയുടെ പേരില്‍ തഹ്ലീല് സദസ്സ് ശനിയാഴ്ച ഉച്ചക്ക് ദേളി സഅദിയ്യ: മസ്ജിദ്, സൂന്നീ സെന്റര്‍ കാസര്‍കോട്, വിദ്യാനഗര്‍ സഅദിയ്യ: സെന്റര്‍ മസ്ജിദിലും വൈകിട്ട് ചെമ്മനാട് സുന്നീ സെന്റര്‍ മസ്ജിദിലും നടക്കും.
Related News:
അയ്യൂബ് ഖാന് സഅദി വാഹനാപകടത്തില്‍ മരിച്ചു
അയ്യൂബ് ഖാന് സഅദിയ്യുടെ വിയോഗം കനത്ത നഷ്ടം: നൂറുല്‍ ഉലമാ എം.എ. ഉസ്താദ്
Also read:
തമിഴ്നാട്ടില്‍ ബിജെപി ജനറല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു