city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശരിയായ ജീവിതചര്യയ്ക്ക് ഗൃഹൗഷധ പദ്ധതി പ്രോത്സാഹിപ്പിക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഉദുമ: (www.kasargodvartha.com 22/10/2016) രോഗവും പകര്‍ച്ചവ്യാധിയുമില്ലാത്ത സമൂഹസൃഷ്ടിക്ക് ശരിയായ ജീവിതചര്യയും ഗൃഹൗഷധ പദ്ധതിവ്യാപനവും ഉണ്ടാകണമെന്ന് റവന്യൂ വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ ആയുഷ്ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാരതത്തിന്റെ ചികിത്സാ രീതി പ്രതിരോധത്തിന്റേതാണ്. രോഗംവരാതെ ശരീരം സംരക്ഷിക്കാന്‍ ആയുസ്സിന്റെ വേദമായ ആയുര്‍വ്വേദം പാരമ്പര്യമായി നമുക്ക് വഴികാട്ടിതന്നു.

ഇക്കാലത്ത് നവീന പദ്ധതികളിലൂടെ സമൂഹത്തില്‍ അവബോധമുണ്ടാകാന്‍ സര്‍ക്കാരും പൊതുജനങ്ങളും ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔഷധ സസ്യങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി ബാര യു.പി. സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കൃഷ്ണയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.  ചടങ്ങില്‍  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി,  ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര.പി, മറ്റു ജനപ്രതിനിധികളായ പാദൂര്‍ ഷാനവാസ്, കരുണാകരന്‍ കുന്നത്ത്, പി. സൈനബ, ഇന്ദിരാ ബാലകൃഷ്ണന്‍, അബ്ദുള്‍ലത്തീഫ്.ടി.എം, അന്‍വര്‍സാദിഖ്, ഭാനുമതി, സന്തോഷ്‌കുമാര്‍, ബിന്ദു.കെ.എ തുടങ്ങിയവര്‍ സംസാരിച്ചു.  ആയുര്‍വേദ ഡി.എം.ഒ ഡോ. എ.വി. സുരേഷ് സ്വാഗതവും ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്  നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ദേശീയ ആയുഷ്മിഷനും ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്ന് എട്ടു ബ്ലോക്കുകളിലായാണ് ആയുഷ്ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കാണ് ഇതിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ഉദുമ, ബാര, പള്ളിക്കര, പള്ളിക്കര-2, പനയാല്‍വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുന്നതാണ്. യോഗ, ഗൃഹൗഷധ പദ്ധതി, ഔഷധോദ്യാനം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശരിയായ ജീവിതചര്യയ്ക്ക് ഗൃഹൗഷധ പദ്ധതി പ്രോത്സാഹിപ്പിക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ശരിയായ ജീവിതചര്യയ്ക്ക് ഗൃഹൗഷധ പദ്ധതി പ്രോത്സാഹിപ്പിക്കണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

Keywords:  Kasaragod, Kerala, Uduma, Minister, E.Chandrashekharan-MLA, inauguration, Ayush Gramam program conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia