പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; ആയുര്‍വേദ മസാജ് പാര്‍ലര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
May 31, 2016, 11:00 IST
നീലേശ്വരം: (www.kasargodvartha.com 31.05.2016) പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് കാമുകനായ ആയുര്‍വേദ മസാജ് പാര്‍ലര്‍ ജീവനക്കാരനെ അറസ്റ്റ്‌ചെയ്തു. മധ്യപ്രദേശിലെ ആയുര്‍വേദ മസാജ് പാര്‍ലറില്‍ ജീവനക്കാരനായ നീലേശ്വരം കാട്ടിപ്പൊയിലിലെ അഖിലിനെ(25)യാണ് നീലേശ്വരം സിഐ പികെ ധനഞ്ജയബാബു അറസ്റ്റ് ചെയ്തത്.
ചീമേനി സ്വദേശിനിയായ 17 കാരിയുടെ പരാതിയിലാണ് അഖിലിനെതിരെ പോലീസ് കേസെടുത്തത്. 2015 ഡിസംബര്‍ മാസത്തില്‍ അഖില്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ചും ചീമേനിയിലെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ബന്ധുവീടുകളിലും വാടക വീടുകളിലുമായി താമസിപ്പിച്ച് ലൈംഗിക ചൂഷണത്തിന് വിധേയയാക്കി എന്നാണ് പരാതി.
ഇതിന് ശേഷം അഖില്‍ പെണ്‍കുട്ടിയെ ചീമേനിയിലെ വീട്ടില്‍ കൊണ്ട് വിടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്തിരുന്നതിനാല്‍ ഇത് സംബന്ധിച്ച് പെണ്‍കുട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി അഖില്‍ പെണ്‍കുട്ടിയെ കാണാന്‍ വരികയോ ഫോണിലൂടെ ബന്ധപ്പെടുകയോ ചെയ്തില്ല.
അഖിലിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട പെണ്‍കുട്ടി ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ അന്വേഷണ ചുമതല നീലേശ്വരം സിഐ ഏറ്റെടുക്കുകയായിരുന്നു. മിസ്ഡ് കോളിലൂടെയാണ് അഖിലും പെണ്‍കുട്ടിയും അടുപ്പത്തിലായത്.
മധ്യപ്രദേശിലെ ആയുര്‍വേദ മസാജ് സെന്ററില്‍ ജീവനക്കാരിയായ ഒരു പെണ്‍കുട്ടിയെ അഖില്‍ പ്രണയിക്കുകയും ഈ പെണ്‍കുട്ടിയെയും കൊണ്ട് കാട്ടിപ്പൊയിലിലെ തന്റെ വീട്ടിലേക്ക് വരികയും ചെയ്ത അഖില്‍ പിന്നീട് ഈ ബന്ധം അവസാനിപ്പിക്കുകയും ചീമേനിയിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയുമായിരുന്നു.
Keywords: Kasaragod, Nileshwaram, Arrest, Akhil, Police, Case, Complaint, Missed call, Massage Center.