പാരമ്പര്യകളരി മര്‍മ നാട്ടുവൈദ്യ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സൗജന്യ ആയുര്‍വേദ പഠന ക്ലാസിന്റെ 2-ാം ഘട്ടം ഉദ്ഘാടനം അഞ്ചിന്
Aug 2, 2016, 09:13 IST
കാസര്‍കോട്: (www.kasargodvartha.com 02/08/2016) പാരമ്പര്യ കളരി മര്‍മ നാട്ടു വൈദ്യ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട സൗജന്യ ആയുര്‍വേദ പഠന ക്ലാസ് അഞ്ചിന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് എം ജി റോഡ് അറഫാ ബില്‍ഡിങ്ങിലുള്ള എസ് ടി യു സെന്ററില്‍ ഉദ്ഘാടനം നടക്കും.
ആദ്യ ക്ലാസ്, പാരമ്പര്യ കളരി നാട്ടു വൈദ്യ ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ മൊയ്തീന്‍ കോയ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുല്ല അല്‍ ഹാശിം അധ്യക്ഷത വഹിക്കും. ശ്രീജിത്ത് വൈദ്യര്‍ ഉളിയത്തടുക്ക ക്ലാസെടുക്കും. ആയുര്‍വേദത്തെ അറിയാനാഗ്രഹിക്കുന്ന, സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും സംബന്ധിക്കണമെന്ന് ജില്ലാ സെക്രട്ടറി മജീദ് മലബാരി അറിയിച്ചു.
Keywords : Kasaragod, Inauguration, Kalari, Ayurveda Class.