'കാട്ടുപന്നിയുടെ കുത്തേറ്റ് മരണപ്പെട്ട ആഇശയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കണം'
Feb 15, 2015, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 15/02/2015) കാട്ടുപന്നിയുടെ കുത്തേറ്റ് കഴിഞ്ഞ ദിവസം മരണപ്പെട്ട കുമ്പഡാജെ തുപ്പക്കല്‍ കോപ്പാള മൂലയിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ആഇശയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പന്നിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അന്നടുക്കം മുണ്ടരകുളഞ്ചിയിലെ കര്‍ഷകന്‍ ജയപ്രകാശ് ഷെട്ടിക്ക് അഞ്ചു ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാട്ടുപന്നികളുടെ ആക്രമണം മൂലം കുമ്പഡാജെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണ്. പന്നിശല്ല്യം മൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ ജനങ്ങള്‍ക്ക് ജോലി ചെയ്യുന്നതിനോ സാധിക്കുന്നില്ല. പന്നികളുടെ ഉപദ്രവം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശംനല്‍കണമെന്നും അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Related News:
വീട്ടമ്മ പന്നിയുടെ കുത്തേറ്റു മരിച്ചു
Keywords : Kasaragod, Women, Death, Muslim-league, Kerala, Kumbadaje.