പട്ടയ മേള: ആഇശ എത്തിയത് 'പ്രായ'ത്തിന്റെ ചുറുചുറുക്കുമായി; കൂലിപ്പണിക്കാരനായ കണ്ണനെത്തിയത് ഒടിഞ്ഞ കയ്യുമായി
May 13, 2017, 17:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2017) ചട്ടഞ്ചാലില്‍ നിന്നുള്ള 85കാരിയായ ആഇശ പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കുമായി എത്തിയത് പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായാണ്. 45 സെന്റ് സ്ഥലത്ത് കാല്‍ നൂറ്റാണ്ടായി ആഇശയും കുടുംബവും താമസിക്കുന്നു. 14 വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവ് മൊയ്തുകൂട്ടി ജീവിച്ചിരിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് സ്ഥലം സ്വന്തമാക്കുന്നതിനായുള്ള കാത്തിരിപ്പ്.
മൂന്ന് മക്കളില്‍ മൂത്ത മകന്‍ ബഷീര്‍ ഖത്തറില്‍ ജോലിക്കിടെ മരിച്ചു. അതിനുശേഷം ഇപ്പോള്‍ കൂലിപ്പണിക്കാരനായ ഇളയ മകന്‍ അബ്ദുല്ലയുടെ സംരക്ഷണയിലാണ് ആഇശ ജീവിക്കുന്നത്. തെക്കില്‍ വില്ലേജില്‍ ചട്ടഞ്ചാലിലാണ് ആഇശയുടെ താമസം.
പള്ളത്തുങ്കാലില്‍നിന്നും എത്തിയ നബീസയുടെ 45 വര്‍ഷമായുള്ള കാത്തിരിപ്പിന് വിരാമമായി. ആറുമക്കളില്‍ മൂന്ന് ആണ്‍മക്കള്‍ക്കൊപ്പം 16 സെന്റുള്ള സ്ഥലത്തെ വീട്ടിലാണ് താമസം. ഭര്‍ത്താവ് മുഹമ്മദ് ഏഴ് വര്‍ഷം മുമ്പ് മരിച്ചു.
കൂലിപ്പണിക്കാരനായ കണ്ണന്‍ ഒടിഞ്ഞ കയ്യുമായാണ് പട്ടയം വാങ്ങാനെത്തിയത്. 15 വര്‍ഷമായി മാലോത്ത് വില്ലേജിലെ മാണ്ടലായി എസ്റ്റേറ്റ് കോളനിയിലാണ് താമസം. വെള്ളച്ചിയാണ് ഭാര്യ. 10 സെന്റ് സ്ഥലമാണ് ഇവര്‍ക്കുള്ളത്. നാല് മക്കളില്‍ ഗോപാലന്‍ എന്നയാള്‍ മരിച്ചു. ഗോപാലന്റെ ഭാര്യ കല്യാണി, കണ്ണന്റെ മറ്റു മൂന്ന് മക്കളായ കുഞ്ഞമ്പു, മാധവന്‍, കാര്‍ത്യായനി എന്നിവര്‍ക്കും ഇന്ന് പട്ടയം ലഭിച്ചു.
ദൃശ്യമായത് ജില്ലാ ഭരണകൂടത്തിന്റെ ഇച്ഛാശക്തി
നാലുപതിറ്റാണ്ടിലേറെക്കാലം സ്വന്തം ഭൂമിക്ക് കൈവശാവകാശം ലഭിക്കാതിരുന്ന ജനങ്ങള്‍ക്ക് അത് സാധ്യമാക്കിയത് ജില്ലാ ഭരണകൂടത്തിന്റെ ഇച്ഛാശക്തി. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ. ഐ.എ.എസിന്റെയും എ.ഡി.എം കെ. അംബുജാക്ഷന്റെയും ഭൂവിതരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ എച്ച്. ദിനേശന്റെയും നേതൃത്വത്തില്‍ നടത്തിയ അശ്രാന്ത പരിശ്രമം ഒടുവില്‍ വിജയം കാണുകയായിരുന്നു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭിക്കുന്നതിനുവേണ്ടി ഓരോ അപേക്ഷയും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലകളക്ടര്‍ക്ക് സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Chattanchal, Programme, Land, Patta Mela, District Collector.