അംഗന്‍വാടി അധ്യാപികയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും രംഗത്ത്
Nov 26, 2016, 11:00 IST
കുമ്പഡാജെ: (www.kasrgodvartha.com 26/11/2016) കുമ്പഡാജെ പഞ്ചായത്തിലെ മുനിയൂര്‍ അംഗന്‍വാടി അധ്യാപിക ആഈശയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് കൊണ്ടുവരണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ദരിദ്ര കുടുംബാഗവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയുമായ ആഈശയുടെ മരണത്തില്‍ ആരുടെയെങ്കിലും ഭീഷണിയോ, സമ്മര്‍ദ്ദമോ പ്രേരണയോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു വിദഗ്ദ ടീം അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്ത് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ചില തത്പര കക്ഷികള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മരണത്തെ ഉപയോഗിക്കുകയാണ്. അധ്യാപിക ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ നമ്പറുകള്‍ അന്വേഷണത്തിന്റെ ഭാഗമായി ബദിയടുക്ക പോലീസിസിന്റെ കൈവശമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത് പരിശേധിച്ചാല്‍ തന്നെ സംഭവം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് എസ് പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.
മരണത്തിലെ ദുരൂഹത പുറത്ത്് കൊണ്ട് വരുന്നതിന് ഏത് അറ്റം വരെ നിയമ നടപടികളുമായി മുമ്പോട്ടു പോകുമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വ്യക്തമാക്കി.
Keywords: Kasaragod, Kumba, Panchayath, Muslim-league, Death, case, Police, Teacher, Ayisha's death Muslim league demand probe.