ആഇശയുടെ ദുരൂഹമരണം: കാരണക്കാരായ ഉന്നതരെ കണ്ടെത്തണം: എസ്ഡിപിഐ
Nov 27, 2016, 11:10 IST
കാസര്‍കോട്: (www.kasargodvartha.com 27/11/2016) കുംബഡാജെ പഞ്ചായത്തിലെ അങ്കണവാടി ടീച്ചറായിരുന്ന ആനപ്പള്ളത്തെ ആഇശയുടെ ദുരൂഹ മരണത്തിന് കാരണക്കാരായ ഉന്നതര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല എരിയാല്‍ ആവശ്യപ്പെട്ടു.
ആഇശയുടെ മരണത്തില്‍ ഉന്നതര്‍ക്ക് ബന്ധമുള്ളതായി മാതാവ് ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആയതിനാല്‍ ഈ കേസില്‍ സ്വാധീനം ചെലുത്തി അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ കേസില്‍ സമഗ്രമായി അന്വേഷണം നടത്തി ആഇശയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് അബ്ദുല്ല എരിയാല്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, SDPI, president, Ayisha death: SDPI statement.