city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഞായറാഴ്ച പെരിയ ആയംകടവില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും, പുഴ കാണാന്‍ ഗ്ലാസ് ബ്രിഡ്ജും പരിഗണനയില്‍

കാസര്‍കോട്: (www.kasargodvartha.com 06.12.2019)  ഡോ. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഇടം പിടിച്ച പെര്‍ലടുക്കം-ആയംകടവ്്-പെരിയ റോഡില്‍ പയസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മിച്ച ആയംകടവ് പാലം ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയംകടവ് പാലം പരിസരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ശാരദ എസ് നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേള്ളനത്തില്‍ അറിയിച്ചു.

മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപി കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. 2014-15 സാമ്പത്തിക വര്‍ഷത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ചിലവിലാണ് പാലം നിര്‍മിച്ചത്.

2016 ജനുവരിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി കെ പി ഇബ്രാഹിം കുഞ്ഞ് തറകല്ലിട്ടെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വൈകിയതും പാലത്തിന്റെ ഉയരം കൂടിയതും കാരണം ആദ്യ കരാറുകാരന്‍ പ്രവര്‍ത്തിയില്‍ നിന്ന് പിന്മാറുകയായിരുന്നു. റീ ടെണ്ടര്‍ ചെയ്യുന്ന നടപടി ഏറെ കാലതാമസം വരുത്തുമെന്നതിനാല്‍ സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പ്രദേശവാസികളടങ്ങിയ കമ്മിറ്റി ഈ പ്രവൃത്തി സെക്കന്‍ഡ് ലോവസ്റ്റ് ആയ കരാറുകാരന്‍ ജാസ്മീന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ചെയര്‍മാന്‍ ടി എ അബ്ദുര്‍ റഹ് മാനോട്് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

ആയംകടവ് പാലം തുറന്നുകൊടുക്കുന്നതോടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന ഖ്യാതിയാണ് ആയംകടവ് പാലത്തിന് ലഭിക്കുന്നത്. പുഴയുടെ അടിത്തട്ടില്‍ നിന്നും ഏകദേശം 24 മീറ്ററോളം ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായി ആയംകടവ് പാലം മാറിയിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

പാലം തുറന്നുകൊടുക്കുന്നതോടെ കര്‍ണാടക മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യം എന്നിവിടങ്ങളില്‍ നിന്നും ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നും വരുന്നവര്‍ക്ക് ചെര്‍ക്കള വഴി ചുറ്റിത്തിരിയാതെ ബേക്കല്‍ കോട്ട, കേന്ദ്ര സര്‍വകലാശാല, കാഞ്ഞങ്ങാട് ടൗണ്‍ തുടങ്ങിയവിടങ്ങളില്‍ എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

180 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 3.80 കിലോ മീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. പെരിയ എന്‍എച്ച് 66ല്‍ ചേരാന്‍ ഇനിയും 2.5 കിലോ മീറ്റര്‍ റോഡ് അഭിവൃദ്ധിപ്പെടുത്താനുണ്ട്. ഇത് 2019-20 സാമ്പത്തീക വര്‍ഷത്തെ കെഡിപി പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ നടപടിയായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പാലത്തിന്റെ ഉയരം കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഇവിടെ പാലത്തിന്റെ അടിഭാഗത്തെ സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഫുഡ് കോര്‍ട്ട്, ടോയിലറ്റ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തില്‍ നിര്‍മിക്കാനും രണ്ടാം ഘട്ടത്തില്‍ പുഴ കാണുന്നതിന് ഗ്ലാസ് ബ്രിഡ്ജ് നിര്‍മിക്കുന്നതിനുമുള്ള ഡിപിആര്‍ ഡിടിപിസി ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഞായറാഴ്ച പെരിയ ആയംകടവില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും, പുഴ കാണാന്‍ ഗ്ലാസ് ബ്രിഡ്ജും പരിഗണനയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Bridge, inauguration, Pinarayi-Vijayan, Minister, Periya, Ayankadavu bridge will be inaugurated on Sunday by CM     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia