city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കത്തിയാളുന്ന ഗ്യാസ് സിലിണ്ടര്‍ അണക്കാന്‍ റെഡിയായി വീട്ടമ്മമാര്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.07.2017) വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തി അടുക്കളകളില്‍ വില്ലന്മാരാകാറുളള ഗ്യാസ് അപകടങ്ങളെ എങ്ങിനെ നേരിടാം എന്ന വിഷയത്തില്‍ ഫയര്‍ഫോഴ്സ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണം ശ്രദ്ധേയമായി. അടുത്തകാലത്തായി പാചക വാതക ചോര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്കായി ബോധവല്‍ക്കരണം സംഘടിപ്പിച്ചു വരുന്നത്.

പാചകവാതക സിലിണ്ടറില്‍ തീപടര്‍ത്തി അത് അണക്കാന്‍ ബോധവല്‍ക്കരണ ക്ലാസില്‍ വീട്ടമ്മമാര്‍വരെ മുന്നോട്ടു വന്നത് കൗതുകമായി. ഗ്യാസ് സിലിണ്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങളുടെ സഹകരണം എങ്ങനെയാവണം എന്നിവയൊക്കെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്.

കണ്ണൂര്‍ രൂപതയുടെ സാമൂഹ്യ സേവന ഗവേഷണ സംഘടനായ കെയ്റോസിന്റെ തൃക്കരിപ്പൂര്‍ ബഥേല്‍ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സെന്റ് പോള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അപകടങ്ങള്‍ നേരിടാന്‍ സമൂഹത്തെ പ്രാപ്തരാക്കുന്ന ക്ലാസും പ്രദര്‍ശനവും നടന്നു. തൃക്കരിപ്പൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ടി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ബഥേല്‍ സ്വാശ്രയ സംഘം പ്രസിഡണ്ട് പി.ഡി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെന്റ് പോള്‍സ് ഇടവക വികാരി ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് സന്ദേശം നല്‍കി. ടി.കെ. അരുണ്‍, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫയര്‍മാന്മാരായ കെ. ഗോപി, പി.വി. സുമേഷ്, ഇ. ഷിജു എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.

Keywords:  Kasaragod, Kerala, news, Trikaripur, fire force, Awareness program for house wives

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia