city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍പുഴയോരത്ത് ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: കുടിവെള്ളത്തിനായി കേരളീയര്‍ തമ്മില്‍ തര്‍ക്കിക്കുന്ന കാലം വരുമെന്ന ഓര്‍മ്മപ്പെടുത്തലുമായി നീരറിവ്. മൊഗ്രാല്‍പുത്തര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇക്കോ-ജലശ്രീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് ജലയുദ്ധത്തിന്റെ മുന്നറിയിപ്പുമായി മൊഗ്രാല്‍പുഴയോരത്ത് ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചത്.

ഭൂഗോളത്തിലെ വെള്ളത്തില്‍ മൂന്ന് ശതമാനം മാത്രമെ ശുദ്ധജലമുള്ളൂ. വര്‍ഷം കഴിയുന്തോറും ജലഉപഭോഗം കൂടുമ്പോള്‍ നാട് വറ്റിവരളുകയാണ്. മരങ്ങളും കുന്നുകളും ഇല്ലാതാക്കി വെള്ളത്തെ മണ്ണിലിറങ്ങാന്‍ അനുവദിക്കാതെ മനുഷ്യര്‍ ജലസ്രോതസ്സുകളെയാകെ മാലിന്യപൂരിതമാക്കുകയാണ്. മൊഗ്രാല്‍ പുഴയില്‍ പാലത്തിനരികില്‍ ടണ്‍കണക്കിന് മാലിന്യങ്ങളാണ് തള്ളുന്നത്. ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാകുന്നില്ല. കുട്ടികളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി, കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം ക്ലാസ്സെടുത്തു. എം. സുരേന്ദ്രന്‍,പി. വേണുഗോപാലന്‍, സി. ശ്രീജ എന്നിവര്‍ സംസാരിച്ചു.
മൊഗ്രാല്‍പുഴയോരത്ത് ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു
മൊഗ്രാല്‍ പുഴയോരത്ത് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍
ജലസംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Keywords: Kerala, Kasaragod, Mogral Puthur, River, School students, Awareness, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia