Awareness | കൊളവയൽ ലഹരിമുക്ത ജാഗ്രതാ സമിതി യോഗം: പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനം
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങി.
കാഞ്ഞങ്ങാട്: (KasargodVartha) ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കൊളവയലിൽ ലഹരി മുക്ത ജാഗ്രതാ സമിതി യോഗം ചേർന്നു. കൊളവയൽ ഹെൽത്ത് സെന്ററിൽ നടന്ന യോഗം ഇൻസ്‌പെക്ടർ പി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ സമീപ പ്രദേശങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും തീരദേശ മേഖലയിലെ യുവജന ക്ലബ്ബുകൾ, ആരാധനാലങ്ങൾ, കുടുംബശ്രീ തുടങ്ങി മുഴുവൻ വിഭാഗങ്ങളെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി എച്ച് ഹംസ, അശോകൻ ഇട്ടമ്മൽ, കെ രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സി കുഞ്ഞാമിന, ജാഗ്രതാ സമിതി കൺവീനർ ഷംസുദീൻ കൊളവയൽ, സുറൂർ മൊയ്തു ഹാജി, അഹമ്മദ് കിർമാണി, സി പി ഇബ്രാഹിം, ഉസ്മാൻ കൊളവയൽ, ബഷീർ കൊളവയൽ, ഷരീഫ് കൊളവയൽ, കെ വി മിനി, കെ അബ്ദുൾ ഹസീബ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ് എന്നിവർ സംസാരിച്ചു.