city-gold-ad-for-blogger

'കൊച്ചു പയ്യന്‍സ്' വളയം പിടിക്കുന്നു; ജനമൈത്രി പോലീസ് ബോധവത്കരണവുമായി രംഗത്ത്

ചെര്‍ക്കള: (www.kasargodvartha.com 25/07/2015) അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് കാരണം പയ്യന്മാര്‍ വളയം പിടിക്കുന്നത് കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ ജനമൈത്രി പോലീസ് ബോധവത്കരണ നടപടികളുമായി രംഗത്തിറങ്ങി. ഇതോടൊപ്പം തന്നെ വര്‍ദ്ധിച്ചു വരുന്ന റാഗിംഗിനെതിരെയും ബോധവത്കരണം നടത്തുന്നുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. റാഗിംഗ് കേസുകള്‍ വര്‍ധിച്ചുവരുന്നതായും പോലീസ് പറയുന്നു.

ചെര്‍ക്കള ജി.എച്ച്.എസ്.എസില്‍ നടന്ന ആന്റി റാഗിങ് ബോധവല്‍ക്കരണ പരിപാടി വിദ്യാനഗര്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ട്രാഫിക് ബോധവല്‍ക്കരണ പരിപാടി എസ്.ഐ നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.

കൗമാര പ്രായക്കാര്‍ വാഹനമോടിക്കുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ ബോധവത്കരണ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ രതീഷ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ മറ്റു സ്‌കൂളുകളിലും ജനമൈത്രി പോലീസ് മുന്നിട്ടിറങ്ങി ബോധവല്‍ക്കരണം നടത്തും.
'കൊച്ചു പയ്യന്‍സ്' വളയം പിടിക്കുന്നു; ജനമൈത്രി പോലീസ് ബോധവത്കരണവുമായി രംഗത്ത്

'കൊച്ചു പയ്യന്‍സ്' വളയം പിടിക്കുന്നു; ജനമൈത്രി പോലീസ് ബോധവത്കരണവുമായി രംഗത്ത്
'കൊച്ചു പയ്യന്‍സ്' വളയം പിടിക്കുന്നു; ജനമൈത്രി പോലീസ് ബോധവത്കരണവുമായി രംഗത്ത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia