city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഐക്യരാഷ്ട്ര സഭ ദിനാചാരണവും പ്രൊഫ. ഡോ. എം തമ്പാന് നല്‍കുന്ന ബി കെ മാസ്റ്റര്‍ അവാര്‍ഡ് വിതരണവും 24 ന്

കാസര്‍കോട്: (www.kasargodvartha.com 20.10.2016) ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഐക്യരാഷ്ട്ര സഭ ദിനാചാരണവും പ്രൊഫ. ഡോ. എം തമ്പാന് ഉള്ള ബി കെ മാസ്റ്റര്‍ അവാര്‍ഡ് വിതരണവും 24 ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 24ന് മോക്ക് യുഎന്‍ ജനറല്‍ അസംബ്ലി മീറ്റിംഗ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി യുഎന്‍ അംഗങ്ങളായ 193 രാഷ്ട്രങ്ങളെ പ്രതിനിധികരിച്ച് 400 ഓളം പ്രതിനിധികളായി ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും.

സാമൂഹ്യശാസ്ത്ര വിഷയങ്ങളെപ്പറ്റിയും ഐക്യരാഷ്ട്ര സംഘടനയെപ്പറ്റിയും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അവബോധം രൂപപ്പെടുത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയും തിരുവനന്തപുരം ലോക്‌സഭാംഗവുമായ ശശി തരൂരിന്റെ ഓണ്‍ലൈന്‍ സന്ദേശത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.

തിങ്കളാഴ്ച നടക്കുന്ന ബി കെ മാസ്റ്റര്‍ നാഷണല്‍ അവാര്‍ഡ് വിതരണവും ഇതോടൊപ്പം നടക്കും. ഗണിത ശാസ്ത്ര പ്രതിഭയായ പ്രൊഫ.ഡോ. എം തമ്പാന്‍ നായരാണ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ഗണിത ശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രൊഫ. ഡോ. എം തമ്പാന്‍ നായരുമായി സംവദിക്കാനും അവസരം ലഭിക്കും. കാസര്‍കോട് ജില്ലയിലെ സ്‌കൂള്‍-കോളജ് തലത്തിലുള്ള ഗണിതശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് 9744357535 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍, പിടിഎ വൈസ് പ്രസിഡണ്ട് ജലീല്‍ കാപ്പില്‍, മദര്‍ പിടിഎ പ്രസിഡണ്ട് റഈസാ ഹസന്‍, ഹെഡ്മിസ്ട്രസ് ജയലക്ഷ്മി, സ്റ്റുഡന്റ് കൗണ്‍സിലര്‍ കെ ജി ജസ്‌ന, മുജീബ് മാങ്ങാട്, പ്രിന്‍സിപ്പാള്‍ ഡോ. എം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഐക്യരാഷ്ട്ര സഭ ദിനാചാരണവും പ്രൊഫ. ഡോ. എം തമ്പാന് നല്‍കുന്ന ബി കെ മാസ്റ്റര്‍ അവാര്‍ഡ് വിതരണവും 24 ന്


Keywords: Kasaragod, greenwoods-public-school, Programme, school, Students, Parents, Social Studies club, UN, UN Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia