സ്വരാജ് വേദി മികച്ച വിവരാവകാശ പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കുന്നു
Aug 14, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2016) ഈ വര്‍ഷം മുതല്‍ മികച്ച വിവരാവകാശ പ്രവര്‍ത്തനത്തിന് 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് നല്‍കാന്‍ സ്വരാജ് വേദി തീരുമാനിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ വിവരാവകാശ പോരാട്ടം നടത്തുന്ന വ്യക്തികളെയായിരിക്കും അവാര്‍ഡിന് പരിഗണിക്കുക.
2014 ജനുവരി ഒന്നു മുതലുള്ള വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയായിരിക്കും അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക. ഒക്ടോബര്‍ രണ്ടിന് പുരസ്‌കാരം പ്രഖ്യാപിക്കും. വെള്ളക്കടലാസിലെഴുതിയ അപേക്ഷ, നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സംഗ്രഹം, അനുബന്ധ രേഖകളുടെയും ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും (ഉണ്ടെങ്കില്‍) പകര്‍പ് എന്നിവ സഹിതം ഓഗസ്റ്റ് 31 നകം സെക്രട്ടറി, സ്വരാജ് വേദി, പോസ്റ്റ് ബോക്‌സ് നമ്പര്‍ 80, കാഞ്ഞങ്ങാട് പോസ്റ്റ്, കാസര്‍കോട് ജില്ല, പിന്‍ 671315 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷയില്‍ പൂര്‍ണമായ തപാല്‍ മേല്‍വിലാസം, ഇമെയില്‍ അഡ്രസ്, മൊബെല്‍ ഫോണ്‍ നമ്പര്‍, ലാന്‍ഡ് ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പെടുത്തണം. മികച്ച വിവരാവകാശ പ്രവര്‍ത്തനം സുഹൃത്തുക്കള്‍ ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നാമനിര്‍ദേശം ചെയ്യാം.
Keywords : Award, Kasaragod, Right to Information Act, Swaraj Vedi.