ഖത്വീബ് ക്വാളിറ്റി അവാര്‍ഡ് അഷ്‌റഫ് മിസ്ബാഹിക്ക്
Apr 18, 2015, 08:51 IST
ചിത്താരി: (www.kasargodvartha.com 18/04/2015) ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് മഹല്ല് എംപവര്‍മെന്റ് പ്രോഗ്രാമിനോടനുബന്ധിച്ച് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് നല്‍കുന്ന ഖത്വീബ് ക്വാളിറ്റി അവാര്‍ഡിന് ജില്ലയില്‍ നിന്നും നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദ് ഖത്വീബായ അഷ്‌റഫ് മിസ്ബാഹി അര്‍ഹനായി. ഏപ്രില്‍ 23ന് ഉച്ചക്ക് 12-മണിക്ക് നോര്‍ത്ത് ചിത്താരിയില്‍ നടക്കുന്ന പരിപാടിയില്‍ ഹൈദറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് വിതരണം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും.
കൈറോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ അറബിക് കോളജ്, യു.പിയിലെ അഷ്‌റഫിയ്യ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മിസ്ബാഹുല്‍ ഉലൂം അറബിക് കോളജ് തുടങ്ങിയവയില്‍ നിന്ന് ബിരുദവും പുതിയങ്ങാടി വരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ റിസര്‍ച് സെന്ററില്‍ നിന്നും ബിരുദാനന്തര ബിരുദവും വാങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ നോര്‍ത്ത് ചിത്താരി അസീസിയ്യാ അറബിക് കോളജ് പ്രിന്‍സിപ്പാളായും സേവനം ചെയ്യുന്നു. കാസര്‍കോട് നെല്ലിക്കട്ടയിലെ ബിലാല്‍ നഗര്‍ സ്വദേശിയായ അഷ്‌റഫ് മിസ്ബാഹി കര്‍ണാടകയിലെ ആര്‍ളപദവ് പൂത്തൂരിലെ പരേതനായ ഇബ്രാഹിമിന്റെയും മര്‍യമിന്റെയും മകനാണ്.

Keywords : Kasaragod, Kerala, Chithari, Award, Qazi, Ashraf Misbahi.