ആവാസ് 2012 സമാപിച്ചു
Mar 28, 2012, 22:48 IST

പടന്ന: പടന്ന റഹ്മാനിയ്യ അറബിക് കോളജില്‍ വാര്‍ഷികദിനത്തോടനുബന്ധിച്ച് ആവാസ് 2012 ശ്രദ്ധേയമായി.നാല്‍പത്തിയഞ്ചോളം മത്സരഇനങ്ങില്‍ ബ്ളാക്ക് ബെറി, സ്ട്രോബറി എന്നീ രണ്ടു ഗ്രൂപ്പുകളായി നടന്ന കലാമത്സരങ്ങളില്‍ 78 പോയിന്റ് നേടി എല്‍.കെ. നൌഫിയ കലാതിലകമായി. 377 പോയിന്റ് നേടി സ്ട്രോബറി വിജയിച്ചു.
വിജയികള്‍ക്കുള്ള ട്രോഫി പി.വി. അഹമ്മദ് ശരീഫ്, എല്‍.കെ.ഇസ്ഹാഖ് ഹാജി, എം.വി.സി. അഹമ്മദ്ഹാജി വിതരണം ചെയ്തു. ഡിഗ്രി പരീക്ഷയില്‍ ഉന്നതമാര്‍ക്ക് വാങ്ങിയ ആബിദയെ മാനേജ്മെന്റും സ്റാഫ് അംഗങ്ങളും രക്ഷിതാക്കളും അനുമോദിക്കുകയും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. ടി.കെ. കരീം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.സി. മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. പി.സി.സുലൈമാന്‍ ഹാജി,അഹമ്മദ് റഊഫ് ഹുദവി, സറീന ,ഹബീബ, സഹ്രിയ്യ, പ്രിന്‍സിപ്പാളഅ# ഉമര്‍ ഹുദവി, അഷ്റഫ് അലി ഫൈസി പ്രസംഗിച്ചു.
Keywords: Avas 2012, Programme, Rahmania Arabic college, Padne, Kasragod