നാഗ്പൂരിലെ ബി.ജെ.പി ബന്ധം; ലീഗിന്റെ സമുദായസ്‌നേഹം കാപട്യം: ആവാദ് ശരീഫ്
Apr 20, 2012, 18:17 IST
![]() |
എസ്.ഡി.പി.ഐ ജില്ലാസമ്മേളനം ഉപ്പളയില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ആവാദ് ശരീഫ് ഉദ്ഘാടനം ചെയ്യുന്നു. |
വ്യാപാര ആവശ്യാര്‍ഥംരാജ്യത്ത് എത്തിയ ബ്രിട്ടീഷുകാര്‍ അധിനിവേശം നടത്തുകയും രാജ്യത്തെ മുതലുകള്‍ കൊള്ളയടിക്കുകയും ചെയ്തസംഭവം വിസ്മരിച്ച് വീണ്ടും അമേരിക്കയ്ക്കും ഇസ്‌റായേലിനും അധിനിവേശത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒത്താശചെയ്യുകയാണ്. ഇസ്‌റായേലുമായി നയതന്ത്രബന്ധത്തിന് വീണ്ടും പച്ചകൊടികാണിച്ചത് ഇതിന്റെ തെളിവാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വോട്ടുബാങ്കുകളാക്കി കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും ലീഗും വഞ്ചിക്കുകയായിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കാനും പോസ്റ്ററുകള്‍ ഒട്ടിക്കാനും മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ അവകാശങ്ങള്‍ അനുവദിച്ചുനല്‍കാന്‍ ഇവര്‍തയ്യാറായില്ല. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് അഴിമതി വര്‍ധിച്ചുവരികയാണ്. ജനങ്ങളുടെ പണം കട്ടുമുടിക്കുന്ന ഭരണകൂടങ്ങളാണ് രാജ്യത്തുള്ളത്. കോണ്‍ഗ്രസ് കുടുംബാംധിപത്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സി.പി.എം കട്ടിങ്പാര്‍ട്ടിയായി മാറിയതായും അദ്ദേഹം പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനത്തിന്് വിലപേശിയ ലീഗ് സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു. രാജ്യത്തെ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. രാജ്യത്ത് ആകമാനം എസ്.ഡി.പി.ഐ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, കര്‍ണാടക സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ലത്തീഫ്, ജില്ലാ സെക്രട്ടറി എന്‍ യു അബ്ദുല്‍ സലാം, സംസ്ഥാന കമ്മിറ്റിയംഗം തുളസീധരന്‍ പള്ളിക്കാല്‍, ശരീഫ് മഞ്ചേശ്വരം, ജലീല്‍ കൃഷ്ണപുരം, ഷൗക്കത്തലി നീലേശ്വരം, ശാഹുല്‍ ഹമീദ് മംഗലാപുരം, എ എച്ച് മുനീര്‍,കെ വി പി സാബിര്‍, ശരീഫ് പടന്ന, സി ടി സുലൈമാന്‍ മാസ്റ്റര്‍, അബൂബക്കര്‍ മച്ചംപാടി, അബ്ദുല്‍ ലത്തീഫ്, അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Uppala, SDPI, Aavad Sherif.