ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയില്‍; മോഷ്ടിച്ചതാണെന്ന് സംശയം
May 2, 2017, 11:05 IST
നീലേശ്വരം: (www.kasargodvartha.com 02/05/2017) ചായ്യോം ബസാറിനടുത്ത് ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് ചായ്യോം ബസാറിനടുത്ത സര്‍ക്കാര്‍ സ്ഥലത്ത് കെ എല്‍ 60 എ 9180 നമ്പര്‍ ഓട്ടോ റിക്ഷ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തുവെങ്കിലും അവകാശികളാരും എത്തിയിട്ടില്ല. ഓട്ടോയുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയതായും ഇത് മോഷ്ടിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Neeleswaram, Auto Rickshaw, Police, Investigation, Custody, Auto rickshaw found abandoned.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







