സിനിമാ തിയറ്ററിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ റിക്ഷ കവര്‍ച ചെയ്തു
Feb 15, 2013, 10:55 IST
കാസര്‍കോട്: സിനിമാ തിയറ്ററിനു മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ റിക്ഷ കവര്‍ച ചെയ്തു. മുട്ടത്തൊടി അംബികാപദവ് കല്ലക്കട്ടയിലെ സുന്ദരന്റെ മകന്‍ എ.പി സതീശന്റെ കെ.എല്‍ 14 എല്‍ 2998 നമ്പര്‍ ആപ്പെ ഓട്ടോ റിക്ഷയാണ് കവര്‍ച ചെയ്തത്.
ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.20 നും 3.30 നുമിടയില്‍ കാസര്‍കോട് മെഹബൂബ് തിയറ്റര്‍ കോംപൗണ്ടില്‍ വെച്ചാണ് ഓട്ടോ റിക്ഷ കവര്‍ച ചെയ്തത്. സതീശന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Auto-Rickshaw, Robbery, Theater, Kallakatta, Kasaragod, Case, Police, Investigation, Kerala, Kerala Vartha, Kerala News.