ഓട്ടോ-ടാക്‌സി പണിമുടക്ക് തുടങ്ങി; കാസര്‍കോട്ട് ഓട്ടോ റിക്ഷകള്‍ തടഞ്ഞു
Sep 11, 2014, 10:53 IST
കാസര്‍കോട്: (www.kasargodvartha.com 11.09.2014) നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്‌സി തൊഴിലാളികല്‍ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് വരെ നീണ്ടുനില്‍ക്കും.
ഓട്ടോകള്‍ക്ക് മിനിമം ചാര്‍ജ് 25 രൂപയും കി.മീറ്ററിന് 15 രൂപയും ടാക്‌സി കാറുകള്‍ക്ക് മിനിമം 250 രൂപയും കി.മീറ്ററിന് 20 രൂപയുമാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ജെ.ടി.യു.സി, ടി.യു.സി.ഐ. തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.
പണിമുടക്ക് ജനങ്ങളുടെ സഞ്ചാര സൗകര്യത്തെ പ്രതികൂലമായി ബാധിച്ചു. ബസുകളില്‍ അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ടു. ബസ് റൂട്ടില്ലാത്ത സ്ഥലങ്ങളില്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് സര്‍വീസ് നടത്തിയ ഓട്ടോ റിക്ഷകളെ രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.
സംഘടനാ നേതാക്കളായ എസ്.എം. അബ്ദുര്‍ റഹ്മാന്‍, എ. കേശവ, മണികണ്ഠന്‍ ചെട്ടുംകുഴി, പുരുഷോത്തമന്‍ ബട്ടംപാറ, ഹസൈനാര്‍ താനിയത്ത്, ഖലീല്‍ പടിഞ്ഞാര്‍, കെ. കമലാക്ഷന്‍, സുബൈര്‍ മാര തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.